Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KIIFB Controversy

കി​ഫ്ബി ഭൂ​മി​യി​ട​പാ​ട് വി​വാ​ദം: ക​ണ്ണൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ൻ; രേ​ഖ​ക​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ലെ കി​ഫ്ബി ഭൂ​മി​യി​ട​പാ​ടി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച​ത് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കി​ഫ്ബി ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ രേ​ഖ പു​റ​ത്തു​വ​ന്നു. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് പി​ണ​റാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യാ​ണ് രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. 

കി​ഫ്ബി സി​ഇ​ഒ​യു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. ക​ണ്ണൂ​രി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി മു​ൻ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി സു​ധാ പി​ള്ള അ​ധ്യ​ക്ഷ​യാ​യ വി​ദ​ഗ്ധ സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ർ​ഡ് യോ​ഗ​രേ​ഖ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.  

ക​ണ്ണൂ​രി​ൽ ഒ​രേ​ക്ക​ർ ഭൂ​മി​ക്ക് 2.5 കോ​ടി രൂ​പ​യും പാ​ല​ക്കാ​ട് ഒ​രേ​ക്ക​റി​ന് ഒ​രു കോ​ടി രൂ​പ​യും നി​ശ്ച​യി​ച്ച​ത് കി​ൻ​ഫ്ര​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. അ​ഞ്ചി​ര​ട്ടി തു​ക ന​ൽ​കി ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ലെ ദു​രൂ​ഹ​ത​യാ​ണ് വി​ദ​ഗ്ധ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​യ​ർ​ന്ന വി​ല​യ്ക്ക് ഏ​റ്റെ​ടു​ത്ത ക​ണ്ണൂ​രി​ലെ ഭൂ​മി​യി​ൽ ഇ​തു​വ​രെ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. 

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ല്ല്യാ​ട്, പ​ടി​യൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​യി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​പ​നം ചെ​യ്ത 700 ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. എ​ട്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി ചെ​റു​കി​ട ഭൂ​വു​ട​മ​ക​ൾ ദു​രി​തം നേ​രി​ടു​ക​യാ​ണ്. ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തും കൃ​ഷി ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഭൂ​വു​ട​മ​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. 

ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്ക് പു​തി​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ളു​ടെ പ​രാ​തി. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റ​ല്ലെ​ങ്കി​ൽ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ളു​ടെ ആ​വ​ശ്യം. 

 

Latest News

Corehub Up