Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkayam.

Kozhikode

ക​ക്ക​യം മു​പ്പ​താം​മൈ​ലി​ൽ വീ​ട്ടു​മു​റ്റ​ത്തെ​ത്തി കാ​ട്ടാ​ന​ക​ൾ

കൂ​രാ​ച്ചു​ണ്ട്:​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ക​ക്ക​യം മു​പ്പ​താം​മൈ​ലി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് ക​ക്ക​യം റോ​ഡ​രി​കി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​രാ​യ തേ​ക്കാ​ന​ത്ത് ബേ​ബി, പാ​റ​ക്ക​ൽ ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ വി​ട്ടു​മു​റ്റ​ത്താ​ണ് അ​ഞ്ചോ​ളം കാ​ട്ടാ​ന​ക​ളി​റ​ങ്ങി ഭീ​തി​വി​ത​ച്ച​ത്.​വീ​ടി​ന​രി​കി​ൽ ന​ട്ടു പ​രി​പാ​ലി​ച്ച ഇ​വ​രു​ടെ കൃ​ഷി​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ഇ​തി​ന് സ​മീ​പ​മാ​യി വ​രു​ന്ന കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി സം​ഘം കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യ​പ്പോ​ൾ അ​വ കൂ​ട്ട​ത്തോ​ടെ ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്തി​ര ശ്ര​ദ്ധ ഈ​പ്ര​ദേ​ശ​ത്തേ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up