Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallushapp

Thrissur

ക​ള്ളുഷാ​പ്പി​ൽ അ​തി​ക്ര​മം; മാ​നേ​ജ​രെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ര​ട്ടി: മേ​ലൂ​ർ പൂ​ലാ​നി​യി​ലെ ക​ള്ളുഷാ​പ്പി​ൽ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും​ചെ​യ്ത കേ​സി​ൽ ര​ണ്ട് സ്റ്റേ​ഷ​ൻ റൗ​ഡി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ലു​ള്ള മേ​ലൂ​ർ പൂ​ലാ​നി സ്വ​ദേ​ശി തെ​ക്കൂ​ട​ൻ വീ​ട്ടി​ൽ അ​ൻ​വി​ൻ(35), കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ലു​ള്ള കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് ക​ല്ലി​ങ്ങ​പ്പു​റം സ്വ​ദേ​ശി സു​ധീ​ഷ്(36), പു​തു​ക്കാ​ട് ആ​ന​ന്ദ​പു​രം നെ​ടു​മ്പ​ള്ളി വീ​ട്ടി​ൽ സു​ബീ​ഷ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ക​ള്ള് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഷാ​പ്പ് മാ​നേ​ജ​ർ പ​ണം​ന​ൽ​കി​യ​ശേ​ഷം ക​ള്ള് ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഷാ​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ള്ള് മ​റി​ച്ചു​ക​ള​യു​ക​യും കു​പ്പി​ക​ൾ പൊ​ട്ടി​ക്കു​ക​യും വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യും​ചെ​യ്തു. ഏ​ക​ദേ​ശം 5,000 രൂ​പ​യു​ടെ ന​ഷ്ടം​വ​രു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വം ത​ട​യാ​ൻ ശ്ര​മി​ച്ച ഷാ​പ്പ് മാ​നേ​ജ​ർ കു​റ്റി​ച്ചി​റ കു​ണ്ടു​കു​ഴി​പ്പാ​ടം സ്വ​ദേ​ശി മ​നോ​ഹ​ര​നെ(65) പ്ര​തി​ക​ൾ കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ സു​ധീ​ഷ് 19 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​ൻ​വി​ൻ 15 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
കൊ​ര​ട്ടി എ​സ്എ​ച്ച്ഒ എ. ​ഹ​ബീ​ബു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​രു​ൺ, സി.​എ​സ്. ഷി​ബു, എ​എ​സ്ഐ​മാ​രാ​യ നാ​ഗേ​ഷ്, ജോ​യ്, സി​പി​ഒ ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up