Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kamchatka Peninsula

റ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം; റി​ക്‌​ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

മോ​സ്കോ: റ​ഷ്യ​യു​ടെ കി​ഴ​ക്ക​ൻ തീ​ര​മേ​ഖ​ല​യി​ലു​ള്ള കാം​ചാ​ത്ക ഉ​പ​ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യൂ​റോ​പ്യ​ൻ മെ​ഡി​റ്റ​റേ​നി​യ​ൻ സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​ർ അ​റി​യി​ച്ചു. 

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.35ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ൽ ഏ​ക​ദേ​ശം 140 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നും സീ​സ്മോ​ള​ജി​ക്ക​ൽ സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കി. ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

 തു​ട​ർ​ച​ല​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും സു​നാ​മി ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണ് റ​ഷ്യ​യി​ലെ സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. ഭൂ​ച​ല​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കൃ​ത​ർ മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up