ചെറുതോണി: കഞ്ഞിക്കുഴിയിൽ പഞ്ചായത്ത് നിർമിച്ച വനിതാ ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി10 ലക്ഷം രൂപ മുടക്കി നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. പഴയരിക്കണ്ടം ഗവ. ഹോമിയോ ആശുപത്രിക്ക് സമീപമാണ് ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ പദ്ധതി വിശദീകരണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ട്രീസാ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ സാവിത്രി സതീശൻ, രാജേശ്വരി രാജൻ, ദീപ ജോസഫ്, സിബിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു.