x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ഞി​ക്കു​ഴി​യി​ൽ പാ​ച​കവാ​ത​കം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്; ഏ​ജ​ൻ​സി​യി​ൽ സം​ഘ​ർ​ഷം പ​തി​വാ​കു​ന്നു


Published: April 28, 2026 10:46 PM IST | Updated: April 28, 2026 10:46 PM IST

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി​യി​ലെ ഇ​ന്ത്യ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽനി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​ച​ക​വാ​ത​കം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി. പാ​ച​ക​വാ​ത​ക​ത്തി​നാ​യി ബു​ക്ക് ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് സി​ലി​ണ്ട​ർ സ്വീ​ക​രി​ച്ച​താ​യി സ​ന്ദേ​ശം ല​ഭി​ക്കു​മെ​ങ്കി​ലും പാ​ച​ക​വാ​ത​കം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ബു​ക്ക് ചെ​യ്യു​ന്ന സി​ലി​ണ്ട​ർ ഏ​ജ​ൻ​സിത​ന്നെ ഉ​യ​ർ​ന്ന വി​ല​യ്ക്ക് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഒ​രു ത​വ​ണ സി​ലി​ണ്ട​ർ ല​ഭി​ച്ചാ​ൽ പി​ന്നീ​ട് 45 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വീ​ണ്ടും ബു​ക്കിം​ഗ് സാ​ധ്യ​മാ​കു​ന്ന​ത്. എ​ന്നാ​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് സി​ലി​ണ്ട​ർ ന​ൽ​കാ​തെ ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റ​ഴി​ക്കു​ന്ന​താ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി.

ബു​ക്ക് ചെ​യ്ത സി​ലി​ണ്ട​ർ മ​റി​ച്ചുവി​റ്റ​തി​ൽ പ്ര​കോ​പി​ത​നാ​യ ഉ​പ​ഭോ​ക്താ​വ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല​യി​ൽ ക​ല്ലു​കൊ​ണ്ടി​ടി​ച്ച സം​ഭ​വ​വും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യി. ത​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്ത സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്ത​താ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശം ല​ഭി​ക്കു​മ്പോ​ഴാ​ണ് സി​ലി​ണ്ട​ർ മ​റ്റാ​ർ​ക്കോ ന​ൽ​കി​യ വി​വ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​രും അ​റി​യു​ന്ന​ത്.

മൊ​ബൈ​ൽ സ​ന്ദേ​ശം മ​ന​സി​ലാ​കാ​ത്ത​വ​ർ ഏ​ജ​സി​യി​ൽ അ​ന്വേ​ഷി​ക്കു​മ്പോ​ൾ സി​ലി​ണ്ട​റി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ സി​ലി​ണ്ട​ർ ഒ​ന്നി​ന് മൂ​വാ​യി​ര​വും നാ​ലാ​യി​ര​വും ന​ൽ​കി ക​രി​ഞ്ച​ന്ത​യി​ൽനി​ന്നു വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

ക​ഞ്ഞി​ക്കു​ഴി ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ ബ​ഹ​ളം ഒ​ഴി​ഞ്ഞ ദി​വ​സ​മി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്ക​യാ​ണ്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ക​ഞ്ഞി​ക്കു​ഴി​യി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽനി​ന്നു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Kanhikkuzhi nattuvishesham local news

Recent News

Corehub Up