പാലക്കാട്: കാണിക്കമാത കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026- 27അധ്യയനവർഷത്തിലെ പ്രീകെജി, കെജി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം റിട്ടയേഡ് ഗവ. പിഡി ടീച്ചർ എം.എസ്. ലളിത നിർവഹിച്ചു.
സ്കൂൾ മാനേജർ സിസ്റ്റർ ടെസിൻ, പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നിർമൽ, പിടിഎ പ്രസിഡന്റ് സി.എ. അരുണ്‍, പി.എസ്. നിവാനിയ, ഫിൽസ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പിടിഎ, എംപിടിഎ ഭാരവാഹികൾ പങ്കെടുത്തു.