കണ്ണൂർ: കെ. സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിന് പിന്നാലെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പടക്കംപൊട്ടിച്ച് ആഘോഷം. കെ. സുധാകരന്റെ അനുയായികളാണ് ആഘോഷിക്കുന്നത്.
ഡിസിസി തലത്തിൽ ചർച്ച നടത്തി സുധാകരന് സ്വീകരണം നൽകുമെന്ന് പ്രവർത്തകർ പറഞ്ഞു. സുധാകരൻ വെള്ളിയാഴ്ച കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചന.
നേരത്തെ, കെ. സുധാകരന് സീറ്റ് ലഭിക്കില്ലെന്ന വാർത്തപുറത്തുവന്നപ്പോൾ സുധാകരൻ അനുയായികൾ പ്രതിഷേധവുമായി ഡിസിസി ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സ്ഥാനാർഥിയായി സുധാകരനെ അല്ലാതെ മറ്റൊരാളെ അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.