Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kantara

കാ​ന​ന​ഭം​ഗി​യും ദൈ​വ​ക്ക​രു​ത്തും വീ​ണ്ടും; കാ​ന്താ​ര 3 പ​ണി​പ്പു​ര​യി​ല്‍ ഋ​ഷ​ഭ് ഷെ​ട്ടി

ബോ​ക്സ് ഓ​ഫീ​സി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ഋ​ഷ​ഭ് ഷെ​ട്ടി സൃ​ഷ്ടി​ച്ച കാ​ന്താ​ര​ത​രം​ഗം ഇ​നി​യും അ​ട​ങ്ങി​യി​ട്ടി​ല്ല. കാ​ന്താ​ര തു​ട​ർ​ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​നി​ട​യി​ല്‍ ഇ​താ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റ്റു​ന്ന മ​റ്റൊ​രു വ​മ്പ​ന്‍ പ്ര​ഖ്യാ​പ​നം കൂ​ടി എ​ത്തി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​നാ​യു​ള്ള (കാ​ന്താ​ര 3) തി​ര​ക്ക​ഥാ​ര​ച​ന​യ്ക്കു തു​ട​ക്കം കു​റി​ച്ച​താ​യി ഋ​ഷ​ഭ് ഷെ​ട്ടി വെ​ളി​പ്പെ​ടു​ത്തി.

മു​ന്‍ ഭാ​ഗ​ങ്ങ​ളെ​പ്പോ​ലെ ത​ന്നെ പ്ര​കൃ​തി​യും ദൈ​വീ​ക​ശ​ക്തി​ക​ളും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളും ത​ന്നെ​യാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ​യും ആ​ത്മാ​വ്. എ​ന്നാ​ല്‍ ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ലി​യൊ​രു മാ​റ്റ​മു​ണ്ട്. ഇ​ത്ത​വ​ണ പു​തി​യ ത​ല​മു​റ​യു​ടെ ക​ഥ​യി​ലൂ​ടെ​യാ​ണ് സി​നി​മ സ​ഞ്ച​രി​ക്കു​ക.

രാ​ജ​കു​ടും​ബ​വും ഗോ​ത്ര​സ​മൂ​ഹ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​തി​ന്‍റെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​മ്പോ​ള്‍, അ​ത് വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ലി​യൊ​രു പോ​രാ​ട്ട​മാ​യി മാ​റും. മു​ന്‍ ചി​ത്ര​ങ്ങ​ളേ​ക്കാ​ള്‍ ഏ​റെ ത്രി​ല്ലിം​ഗ് ആ​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കും മൂ​ന്നാം ഭാ​ഗ​മെ​ന്നും അ​തി​നാ​യു​ള്ള വ​ന്‍ ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ​ന്നും ഋ​ഷ​ഭ് വ്യ​ക്ത​മാ​ക്കി. ക​ന്ന​ഡ​മ​ണ്ണി​ല്‍​നി​ന്ന് വീ​ണ്ടു​മൊ​രു ദൃ​ശ്യ​വി​സ്മ​യം പ്ര​തീ​ക്ഷി​ക്കാം!

Movies

‘കാ​ന്താ​ര കാ​ണാ​ൻ വ​രു​ന്ന​വ​ർ മ​ദ്യ​പി​ക്ക​രു​ത്, മാം​സം ക​ഴി​ക്ക​രു​ത്’; വി​ശ​ദീ​ക​ര​ണ​വു​മാ​യി ഋ​ഷ​ഭ് ഷെ​ട്ടി

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ഷ‍​യോ​ടെ കാ​ത്തി​രി​ക്കു​ന്ന കാ​ന്താ​ര സി​നി​മ കാ​ണാ​ൻ വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ എ​ന്നെ​ഴു​തി​യ പോ​സ്റ്റ​ർ വ്യാ​ജ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും നാ​യ​ക​നു​മാ​യ ഋ​ഷ​ഭ് ഷെ​ട്ടി.

കാ​ന്താ​ര കാ​ണാ​ൻ വ​രു​ന്ന​വ​ർ മ​ദ്യ​മാം​സാ​ദി​ക​ളോ മ​ദ്യ​മോ ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന ത​ര​ത്തി​ൽ ഒ​രു പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത് വ്യാ​ജ​മാ​ണെ​ന്നാ​ണ് ഋ​ഷ​ഭ് പ​റ​ഞ്ഞ​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​സ് മീ​റ്റി​ലാ​ണ് റി​ഷ​ഭ് ഷെ​ട്ടി ഈ ​വാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ആ​ളു​ക​ളു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ളെ​യോ ശീ​ല​ങ്ങ​ളെ​യോ ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും, ഇ​ത് ആ​രോ മ​നഃ​പൂ​ർ​വം വൈ​റ​ലാ​ക്കാ​ൻ വേ​ണ്ടി ചെ​യ്ത വ്യാ​ജ പോ​സ്റ്റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

""ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കാ‍​ന്താ​ര കാ​ണാ​ൻ തി​യ​റ്റ​റി​ൽ വ​രു​ന്ന​വ​ർ ദൈ​വി​ക​മാ​യ മൂ​ന്ന് കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കു​ക. മ​ദ്യ​പി​ക്കാ​ൻ പാ​ടി​ല്ല, പു​ക​വ​ലി​ക്കാ​ൻ പാ​ടി​ല്ല, മാം​സ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​ൻ പാ​ടി​ല്ല, ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ സി​നി​മ തി​യ​റ്റ​റി​ൽ കാ​ണു​ന്ന ദി​വ​സം പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ച്ച​തി​നു ശേ​ഷം നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക.’’ ഇ​ത്ത​ര​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പോ​സ്റ്റ​റി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ഒ​രു വി​ഭാ​ഗം പ്രേ​ക്ഷ​ക​രും ഇ​ത് ഏ​റ്റെ​ടു​ത്തു. വ്ര​തം എ​ടു​ത്ത് കാ​ന്താ​ര കാ​ണാ​ൻ ആ​രൊ​ക്കെ ഉ​ണ്ട് എ​ന്ന ത​ര​ത്തി​ലു​ള്ള ഹാ​ഷ്ടാ​ഗു​ക​ളും പ്ര​ച​രി​ച്ചു. ഇ​തോ​ടെ​യാ​ണ് ഈ ​പോ​സ്റ്റ​ർ വ്യാ​ജ​മാ​ണെ​ന്ന ത​ര​ത്തി​ൽ ഋ​ഷ​ഭ് ഷെ​ട്ടി പ്ര​തി​ക​രി​ച്ച​ത്.

""പു​ക​വ​ലി പാ​ടി​ല്ല, മ​ദ്യ​പി​ക്ക​രു​ത്, മാം​സം ക​ഴി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന പോ​സ്റ്റ​ർ ക​ണ്ട​പ്പോ​ൾ ഞാ​ൻ ഞെ​ട്ടി​പ്പോ​യി. ഞാ​ൻ ഈ ​വി​വ​രം പ്രൊ​ഡ​ക്ഷ​ൻ ടീ​മു​മാ​യി ക്രോ​സ് ചെ​ക്ക് ചെ​യ്തു. പ്ര​ശ​സ്തി നേ​ടാ​നാ​യി ആ​രോ വ്യാ​ജ​മാ​യി നി​ർ​മി​ച്ച പോ​സ്റ്റ​ർ ആ​ണ​ത്.

ആ​ളു​ക​ളു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ളെ​യോ ശീ​ല​ങ്ങ​ളെ​യോ ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല, ഇ​ത് ആ​രോ മ​നഃ​പൂ​ർ​വം വൈ​റ​ലാ​ക്കാ​ൻ വേ​ണ്ടി ചെ​യ്ത വ്യാ​ജ പോ​സ്റ്റ​റാ​ണ്. ഈ ​പോ​സ്റ്റു​മാ​യി ഞ​ങ്ങ​ളു​ടെ ടീ​മി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഈ ​പോ​സ്റ്റ​റി​ൽ ക​ഴ​മ്പി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഞ​ങ്ങ​ൾ ക​രു​തു​ന്നു.’’​പ്ര​സ് മീ​റ്റി​നി​ടെ ഋ​ഷ​ഭ് ഷെ​ട്ടി പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


Latest News

Corehub Up