x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ക​ര്‍; മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ കാ​ന്താ​ര​യും ത​ൻ​വി ദ ​ഗ്രേ​റ്റും


Published: January 10, 2026 10:39 AM IST | Updated: January 10, 2026 10:40 AM IST

മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഓ​സ്‌​ക​ര്‍ മ​ത്സ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടി ര​ണ്ട് ഇ​ന്ത്യ​ന്‍ സി​നി​മ​ക​ള്‍. ഋ​ഷ​ഭ് ഷെ​ട്ടി​യു​ടെ ‘കാ​ന്താ​ര: ചാ​പ്റ്റ​ര്‍ 1’, അ​നു​പം ഖേ​ര്‍ സം​വി​ധാ​നം ചെ​യ്ത ‘ത​ന്‍​വി ദി ​ഗ്രേ​റ്റ്’ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ച​ത്.

ബ​ഹു​ഭാ​ഷാ ആ​നി​മേ​റ്റ​ഡ് ചി​ത്ര​മാ​യ ‘മ​ഹാ​വ​താ​ര്‍ ന​ര​സിം​ഹ’, അ​ബി​ഷാ​ന്‍ ജീ​വി​ന്തി​ന്‍റെ ത​മി​ഴ് ചി​ത്ര​മാ​യ ‘ടൂ​റി​സ്റ്റ് ഫാ​മി​ലി’ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 317 ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് 201 സി​നി​മ​ക​ള്‍ പ്ര​ഥ​മ​പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കാ​ഡ​മി റെ​പ്ര​സ​ന്‍റേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ന്‍​ക്ലൂ​ഷ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് പാ​ലി​ച്ച് നാ​ലു നി​ബ​ന്ധ​ന​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​മെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ മാ​ത്ര​മേ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ.

ക​ര്‍​ണാ​ട​ക​യി​ല്‍ ഭൂ​ത​ക്കോ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നു​ഷ്ഠാ​ന ക​ല​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ‘കാ​ന്താ​ര: ചാ​പ്റ്റ​ര്‍ 1’ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ല്‍ ചേ​രു​ന്ന​ത് ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​ണ് ‘ത​ന്‍​വി ദി ​ഗ്രേ​റ്റ്’. ജ​നു​വ​രി 22 നാ​ണ് ഓ​സ്‌​ക​റി​നാ​യു​ള്ള അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ടു​ക. 

Tags : Oscars Kantara Tanvi The Great

Recent News

Corehub Up