മമ്മൂട്ടി ലോ ആൻഡ് ഓർഡറിൽ
22 വർഷങ്ങൾക്കുശേഷം കാരിക്കാമുറി ഷൺമുഖൻ തിരിച്ചുവരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലാണ് ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുക. അതിഥി വേഷത്തിലാണ് താരം എത്തുന്നത്. ‘തുടരും’ എന്ന ചിത്രത്തിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മയാണ് കേന്ദ്ര കഥാപാത്രം.
‘ചത്താ പച്ച’യ്ക്കുശേഷം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. സിനിമയിലെ മമ്മൂട്ടിയുടെ ചില സ്റ്റിൽസ് അണിയറക്കാർ പുറത്തുവിട്ടു. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും.
മമ്മൂട്ടിയെ നായകനാക്കി 2004 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ‘ബ്ലാക്കി’ലെ നായക കഥാപാത്രത്തിന്റെ പേരായിരുന്നു കാരിക്കാമുറി ഷണ്മുഖന്. അമല്‍ നീരദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായതും ഈ ചിത്രത്തിലാണ്.
Tags : Mammootty Karikkamury Shanmughan 'Law and Order Theaters