Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theaters

22 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​നാ​യി മ​മ്മൂ​ട്ടി തി​രി​ച്ചെ​ത്തു​ന്നു; ലോ ​ആ​ന്‍​ഡ് ഓ​ർ​ഡ​ർ തി​യ​റ്റ​റു​ക​ളി​ൽ

22 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കാ​രി​ക്കാ​മു​റി ഷ​ൺ​മു​ഖ​ൻ തി​രി​ച്ചു​വ​രു​ന്നു. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ’ എ​ന്ന സി​നി​മ​യി​ലാ​ണ് ഷ​ണ്മു​ഖ​നാ​യി മ​മ്മൂ​ട്ടി വീ​ണ്ടും എ​ത്തു​ക. അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. ‘തു​ട​രും’ എ​ന്ന ചി​ത്ര​ത്തി​ലെ ജോ​ര്‍​ജ് സാ​റി​നെ അ​വ​ത​രി​പ്പി​ച്ച പ്ര​കാ​ശ് വ​ര്‍​മ​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്രം.

‘ച​ത്താ പ​ച്ച’​യ്ക്കു​ശേ​ഷം മ​മ്മൂ​ട്ടി അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്. സി​നി​മ​യി​ലെ മ​മ്മൂ​ട്ടി​യു​ടെ ചി​ല സ്റ്റി​ൽ​സ് അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്രം ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി 2004 ല്‍ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ‘ബ്ലാ​ക്കി’​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു കാ​രി​ക്കാ​മു​റി ഷ​ണ്മു​ഖ​ന്‍. അ​മ​ല്‍ നീ​ര​ദ് ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യ​തും ഈ ​ചി​ത്ര​ത്തി​ലാ​ണ്.

 

Movies

ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ​സ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ആം​ഗ്ലോ ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ചി​ത്ര​മാ​യ "ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ​സ് ജൂ​ൺ 12ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. എ.​കെ.​ബി. കു​മാ​ർ നി​ർ​മാ​ണം, ര​ച​ന, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ് മ​മ്മി സെ​ഞ്ച്വ​റി ആ​ണ്. ഭാ​സ്ക്ക​ര​ൻ വെ​റ്റി​ല​പ്പാ​റ​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

ആം​ഗ്ലോ ഇ​ൻ​ഡ്യ​ൻ പെ​ൺ​കു​ട്ടി​യാ​യ ആ​ൻ​ഡ്രി​യ​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. പി​താ​വ് പീ​റ്റ​റി​നൊ​പ്പം കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന ആ​ൻ​ഡ്രി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം അ​മേ​രി​ക്ക​യി​ലു​ള്ള റോ​ഷ​നെ വി​വാ​ഹം​ക​ഴി​ച്ച് അ​വ​നൊ​പ്പം അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ പു​തി​യ നി​യ​മ​ങ്ങ​ൾ​മൂ​ലം റോ​ഷ​ന്‍റെ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ക​ഥ വി​ക​സി​ക്കു​ന്നു. ഭാ​സ്ക്ക​ര​ൻ വെ​റ്റി​ല​പ്പാ​റ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ പീ​റ്റ​ർ ആ​യി എ​ത്തു​ന്നു. അ​ന​യ് സ​ത്യ​ൻ, അ​രു​ൺ ദ​യാ​ന​ന്ദ്, ശ്വേ​ത പ്ര​മോ​ദ്, ദേ​വു, ജോ​ജോ, ഗ്രേ​ഷ്യ​അ​രു​ൺ, സെ​ബി ഞാ​റ​ക്ക​ൽ, റ​ഷീ​ദ് കാ​പ്പാ​ട്, ജ​യിം​സ്, സ​ജീ​വ​ൻ ഗോ​കു​ലം, ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

കാ​മ​റ - ഷെ​ട്ടി മ​ണി, സം​ഗീ​തം - പി.​കെ. ബാ​ഷ്, എ​ഡി​റ്റ​ർ -ഷി​ബു, ക​ല-​സ​നൂ​പ്, വി​നോ​ദ് മാ​ധ​വ​ൻ, സൗ​ണ്ട് ഡി​സൈ​ൻ - ബ​ർ​ലി​ൻ മൂ​ല​മ്പ​ള്ളി, മേ​ക്ക​പ്പ് - വി​ജ​യ​ൻ കേ​ച്ചേ​രി, കോ​സ്റ്റ്യൂം - അ​ബ്ബാ​സ് പാ​ണാ​വ​ള്ളി എ​ന്നി​വ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രാ​ണ്.

Movies

കി​രാ​ത 29ന് ​തി​യ​റ്റ​റു​ക​ളി​ൽ

മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ല്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ചി​ല വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളു​ടെ പൊ​ളി​ച്ചെ​ഴു​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കി​യെ​ത്തു​ന്ന സ​സ്പെ​ൻ​സ് ക്രൈം ​ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ കി​രാ​ത 29ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

എം.​ആ​ർ. ഗോ​പ​കു​മാ​ർ, ചെ​മ്പി​ൽ അ​ശോ​ക​ൻ, തു​ള​സീ​ദാ​സ്, ദി​നേ​ശ് പ​ണി​ക്ക​ർ, ഡോ. ​ര​ജി​ത്കു​മാ​ർ, രാ​ജ്മോ​ഹ​ൻ, അ​രി​സ്റ്റോ സു​രേ​ഷ്, ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ, നീ​നാ കു​റു​പ്പ്, ജീ​വ ന​മ്പ്യാ​ർ, വൈ​ഗ​റോ​സ്, സ​ച്ചി​ൻ പാ​ല​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ, അ​മൃ​ത്, ഷ​മി​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ, മി​ന്നു മെ​റി​ൻ, അ​തു​ല്യ ന​ട​രാ​ജ​ൻ, ശി​ഖ മ​നോ​ജ്, ആ​ൻ​മേ​രി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ-​ഇ​ട​ത്തൊ​ടി ഫി​ലിം​സ്, നി​ർ​മാ​ണം-​ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം-​റോ​ഷ​ൻ കോ​ന്നി, ര​ച​ന- ജി​റ്റ ബ​ഷീ​ർ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ടേ​ഴ്സ്- ക​ലേ​ഷ്കു​മാ​ർ കോ​ന്നി, ശ്യാം ​അ​ര​വി​ന്ദം, സം​ഗീ​തം- സ​ജി​ത് ശ​ങ്ക​ർ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജി​ത് സ​ത്യ​ൻ, വി​ത​ര​ണം- ഇ​ട​ത്തൊ​ടി ഫി​ലിം​സ് (സു​ധ​ൻ​രാ​ജ്), പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Movies

ജൂ​ണ്‍ അ​വ​സാ​ന​വാ​രം തി​യ​റ്റ​റു​ക​ളി​ൽ; റൈ​സിം​ഗ് എം​ബേ​ഴ്‌​സ് പ്ര​ദ​ര്‍​ശ​ന​ത്തി​ന്

ക്രി​സ്തു​വി​ന്‍റെ മ​ര​ണ​ശേ​ഷ​മു​ള്ള 21 നൂ​റ്റാ​ണ്ടു​ക​ളി​ല്‍ ക്രി​സ്തു​മ​തം വ​ള​ര്‍​ന്ന​തി​ന്‍റെ ച​രി​ത്രം പ്ര​മേ​യ​മാ​കു​ന്ന ഇം​ഗ്ലീ​ഷ് എ​ഐ സി​നി​മ റൈ​സിം​ഗ് എം​ബേ​ഴ്‌​സ് ജൂ​ണ്‍ അ​വ​സാ​ന​വാ​ര​ത്തി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

പൂ​ര്‍​ണ​മാ​യും ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം, ഒ​രു ഫി​ലിം കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് പൂ​ര്‍​ണ​മാ​യും ത​യാ​റാ​കു​ന്ന സി​നി​മ​യാ​ണ്.

ഒ​രു എ​ഐ ഡോ​ക്യു​മെ​ന്‍റ​റി​യാ​യി ക​ണ്ട സ്വ​പ്‌​ന​മാ​ണ് 120 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള സി​നി​മ​യാ​യി മാ​റി​യ​ത്. മ​റ്റ​ക്ക​ര ക്രി​യേ​റ്റീ​വ് ഹ​ട്ട് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ എ​ബി​ന്‍ അ​ല​ക്‌​സ്, അ​നു ജോ​സ​ഫ്, ലി​സി കെ. ​ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​രു​ടെ സം​വി​ധാ​ന മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 20 വി​ദ്യാ​ര്‍​ഥി​ക​ള്‍ സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് പി.​ജെ. കു​ര്യാ​ച്ച​ന്‍, ജോ​ണി ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ രൂ​പ​ക​ല്‍​പ്പ​ന, ദൃ​ശ്യാ​വി​ഷ്‌​കാ​രം, പ​ശ്ചാ​ത്ത​ല സം​ഗീ​തം തു​ട​ങ്ങി സി​നി​മ​യു​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

20 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രി​യേ​റ്റീ​വ് ഹ​ട്ട് അ​ക്കാ​ദ​മി​യി​ല്‍ ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഫോ​ട്ടോ​ഗ്ര​ഫി, സി​നി​മാ​റ്റോ​ഗ്ര​ഫി, ഫി​ലിം​മേ​ക്കിം​ഗ് എ​ന്നി​വ പ​ഠി​ക്കാ​ന്‍ കു​ട്ടി​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍, പാ​ട്ട്, ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ല്ലാം എ​ഐ​യാ​ണ്. റൈ​സിം​ഗ് എം​ബേ​ഴ്‌​സ് സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​വും ആ​ത്മീ​യ പ്ര​മേ​യ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത സി​നി​മാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

Kerala

കുടുംബങ്ങളുടെ നന്മ പറയുന്ന ‘തി​ര​ക്കി​നി​ട​യി​ല്‍ അ​ല്പ​നേ​രം’ നാളെ ​തി​യ​റ്റ​റു​ക​ളി​ല്‍

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: ആ​​​​ഡ്‌​​​​സ് പ്രൊ​​​​ഡ​​​​ക്‌​​​ഷ​​​​ന്‍ ഹൗ​​​​സ് ആ​​​​ന്‍​ഡ് നി​​​​ലാ​​​​വ് ക്രി​​​​യേ​​​​ഷ​​​​ന്‍​സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ല്‍ ടോ​​​​ണ്‍​സ് അ​​​​ല​​​​ക്‌​​​​സ്, ര​​​​വി പ​​​​ട്ടാ​​​​മ്പി എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്നു നി​​​​ര്‍​മി​​​​ച്ച് ജ​​​​യ​​​​ന്‍ ആ​​​​നി​​​​ക്കാ​​​​ട് ര​​​​ച​​​​ന​​​​യും സം​​​​വി​​​​ധാ​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ച ‘തി​​​​ര​​​​ക്കി​​​​നി​​​​ട​​​​യി​​​​ല്‍ അ​​​​ല്പ​​​​നേ​​​​രം’ എ​​​​ന്ന സി​​​​നി​​​​മ നാ​​​ളെ ​തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തും. ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ട്രെ​​​​യി​​​​ല​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

എ​​​​ത്ര തി​​​​ര​​​​ക്കു​​​​ണ്ടെ​​​​ങ്കി​​​​ലും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ അ​​​​ല്പ​​​​സ​​​​മ​​​​യം കു​​​​ട്ടി​​​​ക​​​​ളോ​​​​ടൊ​​​​പ്പം ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​ണ​​​മെ​​​ന്ന ശ​​​​ക്ത​​​​മാ​​​​യ താ​​​​ക്കീ​​​​ത് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ല്‍​കു​​​​ന്ന പ്ര​​​​മേ​​​​യ​​​​മാ​​​​ണു സി​​​നി​​​മ​​​യു​​​ടേ​​​ത്.

നി​​​​ര​​​​ഞ്ജ​​​​ന്‍, ന​​​​വ​​​​ന്‍​ലാ​​​​ല്‍, അ​​​​നി​​​​രു​​​​ദ്ധ്, ശി​​​​വാ​​​​നി എ​​​​ന്നീ പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ളാ​​​​ണ് കേ​​​​ന്ദ്ര ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും തീ​​​ർ​​​ച്ച​​​യാ​​​യും കാ​​​ണേ​​​ണ്ട സി​​​നി​​​മ​​​യാ​​​ണി​​​തെ​​​ന്ന് നി​​​ര​​​ഞ്ജ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ലെ ഓ​​​രോ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും ന​​​മ്മ​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രു​​​മാ​​​ണ്.

മ​​​ല​​​യാ​​​ള​​​ത്ത​​​നി​​​മ​​​യു​​​ള്ള ഫാ​​​മി​​​ലി ഫീ​​​ൽ ഗു​​​ഡ് ചി​​​ത്ര​​​മാ​​​ണി​​​ത്. സി​​​നി​​​മ ക​​​ണ്ടു ക​​​ഴി​​​യു​​​മ്പോ​​​ൾ ന​​​ല്ലൊ​​​രു പോ​​​സി​​​റ്റീ​​​വ് വൈ​​​ബ് ന​​​മ്മ​​​ളി​​​ലേ​​​ക്ക് വ​​​ന്നു​​​ചേ​​​രു​​​മെ​​​ന്നും നി​​​ര​​​ഞ്ജ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഷാ​​​​ജി​​​യാ​​​ണ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് പ്രൊ​​​​ഡ്യൂ​​​​സ​​​​ര്‍. ഡി​​​​ഒ​​​​പി ആ​​​​ന്‍​ഡ് എ​​​​ഡി​​​​റ്റിം​​​​ഗ് ടോ​​​​ണ്‍​സ് അ​​​​ല​​​​ക്‌​​​​സും ചീ​​​​ഫ് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ.​​​​എ​​​​സ്. അ​​​​ജ്മ​​​​ലു​​​മാ​​​ണ്. ലി​​​​റി​​​​ക്‌​​​​സ് ​ഡോ. ​​​പ്രേം ​കു​​​​മാ​​​​റും സം​​​​ഗീ​​​​തം മ​​​​നു ര​​​​മേ​​​​ശ​​​​നും നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്നു.

Movies

പ്ര​ഭാ​സി​ന്‍റെ ‘രാ​ജാ​സാ​ബ്’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ദൃ​ശ്യ വി​രു​ന്നാ​യി പ്ര​ഭാ​സി​ന്‍റെ ഹൊ​റ​ർ - ഫാ​ന്‍റ​സി ചി​ത്രം രാ​ജാ​സാ​ബ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. പേ​ടി​പ്പെ​ടു​ത്തു​ന്ന​തും അ​തേ​സ​മ​യം അ​ദ്ഭു​തം നി​റ​യ്ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളു​മാ​യെ​ത്തി​യ ട്രെ​യി​ല​ർ വാ​നോ​ളം പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ആ​വേ​ശ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം. അ​തി​ൽ കി​ടി​ല​ൻ സ്റ്റൈ​ലി​ൽ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ളു​മാ​യി പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ തീ​ർ​ത്തി​രി​ക്കു​ക​യാ​ണു പ്ര​ഭാ​സ്. ജ​നു​വ​രി ഒ​ന്പ​തി​നാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്.

ത​മ​ൻ എ​സ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന റി​ബ​ൽ സാ​ബ് ഗാ​നം അ​ത്യ​ന്തം ത്ര​സി​പ്പി​ക്കു​ന്ന​തും ക​ള​ർ​ഫു​ളു​മാ​ണ്. നി​ർ​മ​ൽ എം.​ആ​ർ ആ​ണ് ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​സീ​റു​ദ്ദീ​ൻ, ബ്ലേ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ ഇ​ര​ട്ട​വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഹൈ​ലൈ​റ്റ്. അ​തോ​ടൊ​പ്പം സ​ഞ്ജ​യ് ദ​ത്തി​ന്‍റേ​യും വേ​റി​ട്ട വേ​ഷ​പ്പ​ക​ർ​ച്ച​യു​മു​ണ്ട്. ടി.​ജി. വി​ശ്വ​പ്ര​സാ​ദ് നി​ർ​മി​ച്ച് മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം. ബോ​ക്സോ​ഫീ​സ് വി​പ്ല​വം തീ​ർ​ത്ത ക​ൽ​ക്കി 2898 എ​ഡി​ക്കു ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്തൊ​രു സൂ​പ്പ​ർ നാ​ച്വ​റ​ൽ ദൃ​ശ്യ​വി​രു​ന്ന് ത​ന്നെ​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ.
പ്ര​ഭാ​സി​നു പു​റ​മെ സ​ഞ്ജ​യ് ദ​ത്ത്, ബൊ​മ​ൻ ഇ​റാ​നി, സെ​റീ​ന വ​ഹാ​ബ്, നി​ധി അ​ഗ​ർ​വാ​ൾ, മാ​ള​വി​ക മോ​ഹ​ന​ൻ, റി​ദ്ധി കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ ഒ​രു​മി​ക്കു​ന്ന​ത്.

ഹൊ​റ​ർ ഈ​സ് ദ ​ന്യൂ ഹ്യൂ​മ​ർ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാ​ണ് എ​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​ന്നെ ഒ​രു ഹൊ​റ​ർ സി​നി​മ​യ്ക്കു​വേ​ണ്ടി ഒ​രു​ക്കി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ സെ​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്.

വി​വേ​ക് കു​ച്ചി​ബോ​ട്‌​ല​യാ​ണ് സ​ഹ​നി​ർ​മാ​താ​വ്. ഛായാ​ഗ്ര​ഹ​ണം- കാ​ർ​ത്തി​ക് പ​ള​നി, ചി​ത്ര​സം​യോ​ജ​നം- കോ​ത്ത​ഗി​രി വെ​ങ്കി​ടേ​ശ്വ​ര റാ​വു, ഫൈ​റ്റ് കോ​റി​യോ​ഗ്ര​ഫി- രാം ​ല​ക്ഷ്മ​ൺ മാ​സ്റ്റേ​ഴ്‌​സ്, കിം​ഗ് സോ​ള​മ​ൻ, വി​എ​ഫ്എ​ക്‌​സ്- ബാ​ഹു​ബ​ലി ഫെ​യിം ആ​ർ.​സി. ക​മ​ൽ ക​ണ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- രാ​ജീ​വ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ- എ​സ്എ​ൻ​കെ, പി​ആ​ർ​ഒ- ആ​തി​ര ദി​ൽ​ജി​ത്ത്.

Latest News

Corehub Up