x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ജി​ഡി​എ​ൻ’ ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ൽ

വെബ് ഡെസ്ക്
Published: August 3, 2026 11:00 PM IST | Updated: August 3, 2026 11:00 PM IST

വർഗീസ് മൂലൻ

കൊ​​​​ച്ചി: വ്യ​​​​വ​​​​സാ​​​​യ പ്ര​​​​മു​​​​ഖ​​​​നും പ്ര​​​​ഗ​​​​ല്ഭ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ഗോ​​​​പാ​​​​ല​​​​സ്വാ​​​​മി ദൊ​​​​രൈ​​​​സ്വാ​​​​മി നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ (ജി.​​​​ഡി. നാ​​​​യി​​​​ഡു) ജീ​​​​വി​​​​ത​​​​ക​​​​ഥ പ​​​​റ​​​​യു​​​​ന്ന സി​​​​നി​​​​മ ‘ജിഡിഎ​​​​ൻ’ ഏ​​​​ഴി​​​​ന് തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തും. ആ​​​​ർ. മാ​​​​ധ​​​​വ​​​​ൻ നാ​​​​യ​​​​ക​​​​നാ​​​​കു​​​​ന്ന പാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ചി​​​​ത്രം അ​​​​ഞ്ചു ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണു റി​​​​ലീ​​​​സി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ഡി​​​​സ​​​​ൺ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന നാ​​​​യി​​​​ഡു, അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും കോ​​​​യ​​​​മ്പ​​​​ത്തൂ​​​​രി​​​​നെ വ്യാ​​​​വ​​​​സാ​​​​യി​​​​ക ന​​​​ഗ​​​​ര​​​​മാ​​​​ക്കി​​​​യ പ്ര​​​​മു​​​​ഖ​​​​നാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ ഇ​​​​ല​​​​ക്ട്രി​​​​ക് മോ​​​​ട്ടോ​​​​ർ നി​​​​ർ​​​​മി​​​​ച്ച​​​​ത് ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ്. സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു മു​​​​മ്പു​​​​ള്ള ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു ചി​​​​ത്രം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജി.​​​​ഡി. നാ​​​​യി​​​​ഡു​​​​വി​​​​ന്‍റെ ശാ​​​​സ്ത്ര​​​​ലോ​​​​ക​​​​ത്തേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വും ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളും സം​​​​രം​​​​ഭ​​​​ക​​​​ൻ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ നേ​​​​രി​​​​ട്ട വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​മാ​​​​ണു സി​​​​നി​​​​മ​​​​യു​​​​ടെ ഉ​​​​ള്ള​​​​ട​​​​ക്കം.

മാ​​​​ധ​​​​വ​​​​നു​​​പു​​​​റ​​​​മെ സ​​​​ത്യ​​​​രാ​​​​ജ്, പ്രി​​​​യാ​​​​മ​​​​ണി, ജ​​​​യ​​​​റാം, ദു​​​​ഷാ​​​​ര വി​​​​ജ​​​​യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​ധാ​​​​ന വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ രാ​​​​മ​​​​കു​​​​മാ​​​​റാ​​​​ണു സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ. അ​​​​ദ്ദേ​​​​ഹ​​​​വും ആ​​​​ർ. മാ​​​​ധ​​​​വ​​​​നും ചേ​​​​ർ​​​​ന്നാ​​​​ണ് ചി​​​​ത്ര​​​​ത്തി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.വ​​​​ർ​​​​ഗീ​​​​സ് മൂ​​​​ല​​​​ൻ പി​​​​ക്ചേ​​​​ഴ്സി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ൽ വ​​​​ർ​​​​ഗീ​​​​സ് മൂ​​​​ല​​​​നും വി​​​​ജ​​​​യ് മൂ​​​​ല​​​​നും മാ​​​​ധ​​​​വ​​​​നും ഭാ​​​​ര്യ സ​​​​രി​​​​ത​​​​യും ചേ​​​​ർ​​​​ന്നാ​​​​ണു ജിഡി​​​​എ​​​​ൻ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​മി​​​​ഴി​​​​നു പു​​​​റ​​​​മെ, മ​​​​ല​​​​യാ​​​​ളം, ഹി​​​​ന്ദി, ക​​​​ന്ന​​​​ഡ, തെ​​​​ലു​​​​ങ്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണ് സി​​​​നി​​​​മ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

2022 ൽ ​​​​മി​​​​ക​​​​ച്ച സി​​​​നി​​​​മ​​​​യ്ക്കു​​​​ള്ള ദേ​​​​ശീ​​​​യ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ ടീം ​​​​വീ​​​​ണ്ടും ഒ​​​​ന്നി​​​​ക്കു​​​​ന്ന ചി​​​​ത്രം എ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും ജി.​​​​ഡി.​​​​എ​​​​ന്നി​​​​നു​​​​ണ്ട്. ഉ​​​​ർ​​​​വ​​​​ശി തി​​​​യ​​​​റ്റേ​​​​ഴ്സാ​​​​ണു ജിഡി​​​​എ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

Tags : Filim PanIndian Theaters

Recent News

Corehub Up