ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് (ഐഐഐഡി) ഡിസൈൻ കോൺക്ലേവ് മുഖ്യമന്ത്രി വി.ഡി.
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനത് വിജ്ഞാനവും പുതിയ ആശയങ്ങളും സമന്വയിപ്പിക്കുന്ന ഡിസൈനുകൾ സംസ്ഥാനത്തു രൂപപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡിസൈനർമാർക്കായി കേരളത്തിൽ സ്ഥാപനം ആരംഭിക്കാൻ താത്പര്യമുള്ളവർ മുന്നോട്ടുവന്നാൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സ് (ഐഐഐഡി) ഡിസൈൻ കോൺക്ലേവ് കളമശേരി ചാക്കോളാസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളുടെ രൂപകല്പനയിൽ അവയുടെ ആവശ്യകതയ്ക്കും പ്രാദേശിക സവിശേഷതകൾക്കും അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകണം. ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ ആർക്കിടെക്ടുകൾക്കായി ഒരു സ്ഥാപനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ ഡിസൈനർമാർക്കായി ഒരു സ്ഥാപനം ആരംഭിക്കേണ്ടതുണ്ട്.
സർക്കാർ ആർക്കിടെക്ടുകൾ, എൻജിനിയർമാർ, ഡിസൈനർമാർ എന്നിവർക്കായി ആറുമാസത്തിലൊരിക്കൽ ഓറിയന്റേഷൻ, പുനഃപരിശീലന പരിപാടികൾ നടത്താനും പുതിയ ഡിസൈനുകൾ, പ്രമേയങ്ങൾ, കളർ കോഡുകൾ എന്നിവ പരിചയപ്പെടുത്താനും സർക്കാർ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, കളമശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ എന്നിവർ പങ്കെടുത്തു. ഡിസൈനിംഗ് രംഗത്തെ പ്രഗത്ഭരായ എൻ. മഹേഷ്, എസ്. ഗോപകുമാർ, പരേതനായ എൻ.എം. സലിം എന്നിവരെ ആദരിച്ചു. ഐഐഐഡി നാഷണൽ ഹോണററി സെക്രട്ടറി അൻഷുമൻ ശർമ, കേരള റീജണൽ ചാപ്റ്റർ ചെയർപേഴ്സ്ൺ ചിത്ര നായർ, ഹോണററി സെക്രട്ടറി സൂര്യ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
Tags : Chief Minister Reflected Designs VDSatheesan Business