x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്സ​വ​കാ​ല​ത്ത് യൂ​സ്ഡ് കാ​ർ വി​ല്പ​ന ഉ​യ​ർ​ന്നു

വെബ്ഡെസ്ക്
Published: November 14, 2026 09:53 PM IST | Updated: November 14, 2026 09:53 PM IST

യൂ​​സ്ഡ് കാ​​റു​​ക​​ൾ

ന്യൂ​​ഡ​​ൽ​​ഹി: ഈ ​​വ​​ർ​​ഷ​​ത്തെ ന​​വ​​രാ​​ത്രി-​​ദീ​​പാ​​വ​​ലി ഉ​​ത്സ​​വ​​കാ​​ല​​ത്ത് ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം ഏ​​ക​​ദേ​​ശം 5.5 മു​​ത​​ൽ 6 ല​​ക്ഷം വ​​രെ യൂ​​സ്ഡ് കാ​​റു​​ക​​ൾ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട​​താ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 5 ല​​ക്ഷ​​ത്തി​​ൽ താ​​ഴെ യൂ​​ണി​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് വി​​റ്റു​​പോ​​യി​​രു​​ന്ന​​ത്. ആ​​ദ്യ​​മാ​​യി കാ​​ർ വാ​​ങ്ങു​​ന്ന​​വ​​ർ, ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലെ കു​​ടും​​ബ​​ങ്ങ​​ൾ, വാ​​യ്പാ സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ വ​​ർ​​ധി​​ച്ച ല​​ഭ്യ​​ത എ​​ന്നി​​വ ഹാ​​ച്ച്ബാ​​ക്കു​​ക​​ൾ, എ​​സ്‌യു​​വി​​ക​​ൾ, ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​പ്പി​​ച്ച​​താ​​യി വ്യ​​വ​​സാ​​യ വൃ​​ത്ത​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഉ​​ത്സ​​വ​​കാ​​ല​​ത്ത് പു​​തി​​യ​​തും പ​​ഴ​​യ​​തു​​മാ​​യ കാ​​റു​​ക​​ൾ​​ക്കാ​​യി ന​​ൽ​​കി​​യ ആ​​കെ വാ​​യ്പ 1,000 കോ​​ടി രൂ​​പ ക​​ട​​ന്ന​​താ​​യാ​​ണ് വി​​പ​​ണി​​യി​​ലെ ക​​ണ​​ക്കു​​ക​​ൾ.

സം​​ഘ​​ടി​​ത ഡീ​​ല​​ർ​​ഷി​​പ്പു​​ക​​ൾ വ​​ഴി​​യും അ​​സം​​ഘ​​ടി​​ത വി​​ല്പ​​ന​​ക്കാ​​ർ വ​​ഴി​​യും ന​​ട​​ന്ന വി​​ല്പ​​ന​​യു​​ടെ ക​​ണ​​ക്കു​​ക​​ളാ​​ണി​​ത്. കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് വാ​​ങ്ങാ​​നാ​​കു​​മെ​​ന്ന​​തും കൃ​​ത്യ​​മാ​​യി ക​​ണ​​ക്കു​​കൂ​​ട്ടാ​​വു​​ന്ന ദൈ​​നം​​ദി​​ന ചെ​​ല​​വു​​ക​​ളും പു​​തി​​യ കാ​​റി​​ന്‍റെ വ​​ലി​​യ വി​​ല ന​​ൽ​​കാ​​തെ ത​​ന്നെ മി​​ക​​ച്ച വാ​​ഹ​​ന​​ത്തി​​ലേ​​ക്ക് മാ​​റാ​​നു​​ള്ള അ​​വ​​സ​​ര​​വും ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ച്ചു. എ​​ളു​​പ്പ​​ത്തി​​ൽ വാ​​യ്പ ല​​ഭ്യ​​മാ​​യ​​ത് കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളെ വാ​​ഹ​​ന ഉ​​ട​​മ​​സ്ഥ​​രാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു.

‘ഫെ​​സ്റ്റി​​വ് പെ​​ർ​​ഫോ​​മ​​ൻ​​സ് 2026’ റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം, ഗു​​രു​​ഗ്രാം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള കാ​​ർ​​സ്24 ന​​വ​​രാ​​ത്രി-​​ദീ​​പാ​​വ​​ലി കാ​​ല​​യ​​ള​​വി​​ൽ 19,039 യൂ​​സ്ഡ് വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ച്ചു. മു​​ൻ​​വ​​ർ​​ഷ​​ത്തെ 13,221 യൂ​​ണി​​റ്റു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് 44 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണി​​ത്. ത​​ങ്ങ​​ളു​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ൽ 72 ശ​​ത​​മാ​​നം പേ​​രും ആ​​ദ്യ​​മാ​​യി കാ​​ർ വാ​​ങ്ങു​​ന്ന​​വ​​രാ​​ണെ​​ന്നും 40 ശ​​ത​​മാ​​നം പേ​​ർ ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു.

വാ​​യ്പാ സൗ​​ക​​ര്യ​​ങ്ങ​​ൾ

റീ​​ട്ടെ​​യി​​ൽ കാ​​ർ വാ​​ങ്ങ​​ലു​​ക​​ളി​​ൽ വാ​​യ്പാ സ​​ഹാ​​യം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രു​​ടെ നി​​ര​​ക്ക് മു​​ൻ​​വ​​ർ​​ഷ​​ത്തെ 53 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 55 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്ന​​താ​​യി കാ​​ർ​​സ്24 വ്യ​​ക്ത​​മാ​​ക്കി. 2025ൽ 31 ​​ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന വ​​നി​​താ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം ഇ​​ത്ത​​വ​​ണ 36 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ചു.

എ​​സ്‌യു​​വി​​ക​​ൾ​​ക്ക് ഡി​​മാ​​ൻ​​ഡ്

കാ​​ർ​​സ്24​​ന്‍റെ ഉ​​ത്സ​​വ​​കാ​​ല വി​​ല്പ​​ന​​യി​​ൽ പ​​കു​​തി​​യി​​ല​​ധി​​ക​​വും ഹാ​​ച്ച്ബാ​​ക്കു​​ക​​ളാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ച വി​​ഭാ​​ഗം എ​​സ്‌യു​​വി​​ക​​ളാ​​ണ്. മാ​​രു​​തി സു​​സു​​ക്കി, ഹ്യു​​ണ്ടാ​​യ്, ടാ​​റ്റ മോ​​ട്ടോ​​ഴ്സ് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ വാ​​ങ്ങി​​യ മൂ​​ന്ന് ബ്രാ​​ൻ​​ഡു​​ക​​ൾ. നെ​​ക്സോ​​ണ്‍, ഐ10, ​​ബ​​ലേ​​നോ എ​​ന്നി​​വ​​യാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മോ​​ഡ​​ലു​​ക​​ൾ.

ഇ​​ന്ധ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലെ മാ​​റ്റം

കാ​​ർ​​സ്24-​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, വാ​​ങ്ങാ​​ൻ എ​​ത്തി​​യ​​വ​​രി​​ൽ 65 ശ​​ത​​മാ​​നം പേ​​രും പെ​​ട്രോ​​ൾ വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. എ​​ന്നാ​​ൽ വി​​ല്പ​​ന​​യ്ക്കാ​​യി എ​​ത്തി​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ 58 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു പെ​​ട്രോ​​ൾ വാ​​ഹ​​ന​​ങ്ങ​​ൾ.

സി​​എ​​ൻ​​ജി, ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്ക് ആ​​കെ ബു​​ക്കിം​​ഗി​​ന്‍റെ 15 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഡി​​മാ​​ൻ​​ഡ് ഉ​​ണ്ടാ​​യി. വി​​ല്പ​​ന​​യ്ക്കാ​​യി ല​​ഭ്യ​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​വ 10 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു.

ആ​​ഡം​​ബ​​ര വി​​ഭാ​​ഗ​​ത്തി​​ന് പ്രി​​യ​​മേ​​റു​​ന്നു

പു​​തി​​യ സാ​​ധാ​​ര​​ണ കാ​​റു​​ക​​ളു​​ടെ വി​​ല​​യ്ക്ക് താ​​ര​​ത​​മ്യേ​​ന വലിയ പഴക്കമില്ലാത്ത പ്രീ​​മി​​യം മോ​​ഡ​​ലു​​ക​​ൾ ല​​ഭി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ, ഉ​​ത്സ​​വ​​കാ​​ല ഡി​​മാ​​ൻ​​ഡ് യൂ​​സ്ഡ് ആ​​ഡം​​ബ​​ര വാ​​ഹ​​ന വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കും വ്യാ​​പി​​ച്ചു.
30-60 ല​​ക്ഷം വി​​ല​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ ല​​ഭി​​ച്ച​​തെ​​ന്നാ​​ണ് ആ​​ഡം​​ബ​​ര കാ​​ർ ഡീ​​ല​​ർ​​മാ​​ർ പ​​റ​​യു​​ന്നു. സ​​മാ​​ന വി​​ല​​യ്ക്ക് ല​​ഭി​​ക്കു​​ന്ന പു​​തി​​യ പ്രീ​​മി​​യം കാ​​റു​​ക​​ൾ​​ക്ക് പ​​ക​​രം യൂ​​സ്ഡ് ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ യു​​വ സം​​രം​​ഭ​​ക​​രും ബി​​സി​​ന​​സ് ഉ​​ട​​മ​​ക​​ളും കൂ​​ടു​​ത​​ൽ താ​​ത്പ​​ര്യം കാ​​ണി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് ഡീ​​ല​​ർ​​മാ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ആ​​ഡം​​ബ​​ര വി​​ഭാ​​ഗ​​ത്തി​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ മോ​​ഡ​​ലു​​ക​​ൾ ത​​ന്നെ​​യാ​​ണ് ഇ​​പ്പോ​​ഴും മു​​ന്നി​​ൽ. ബാ​​റ്റ​​റി​​യു​​ടെ ആ​​യു​​സ്, ബാ​​റ്റ​​റി മാ​​റ്റു​​ന്ന​​തി​​നു​​ള്ള ഉ​​യ​​ർ​​ന്ന ചെ​​ല​​വ്, റീ​​സെ​​യി​​ൽ മൂ​​ല്യം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ കാ​​ര​​ണം യൂ​​സ്ഡ് ആ​​ഡം​​ബ​​ര ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ളോ​​ട് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് താ​​ത​​പ​​ര്യം കു​​റ​​വാ​​ണ്.

Tags : Sales Festive season Navaratri-Diwali Hatchbacks SUVs Luxury vehicles Festive Performance 2026 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up