x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​ക്കാ​ൻ മ​ന​സ്സി​ല്ലാ​ത്ത പെ​ണ്ണ്!

വെബ്ഡെസ്ക്
Published: November 14, 2026 11:20 AM IST | Updated: November 14, 2026 11:31 AM IST

ബീ​നാ ക​ണ്ണ​ൻ

ഇ​ത് വെ​റു​മൊ​രു ബി​സി​ന​സ് സ്റ്റോ​റി അ​ല്ല.
ജീ​വി​തം തോ​ൽ​പ്പി​ക്കാ​ൻ നോ​ക്കി​യി​ട്ടും, തോ​ൽ​ക്കാ​തെ നി​ന്ന ഒ​രു പെ​ണ്ണി​ന്‍റെ ക​ഥ​യാ​ണ്.​ക​ഥ തു​ട​ങ്ങു​ന്ന​ത് 1910 ൽ ​ആ​ല​പ്പു​ഴ​യി​ൽ.​മു​ത്ത​ച്ഛ​ൻ വീ​ര​യ്യ റെ​ഡ്യാ​ർ ഒ​രു ചെ​റി​യ തു​ണി​ക്ക​ട തു​ട​ങ്ങി - പേ​ര് ശീ​മാ​ട്ടി. ലു​ങ്കി​യും തോ​ർ​ത്തും ഒ​ക്കെ വി​റ്റി​രു​ന്ന ഒ​രു കൊ​ച്ചു ക​ട.​പി​ന്നീ​ട് ആ ​ക​ട അ​ച്ഛ​ൻ വി. ​തി​രു​വെ​ങ്കി​ട​ത്തി​ന്‍റെ ക​യ്യി​ലെ​ത്തി. അ​ച്ഛ​ന് ഒ​റ്റ മ​ക​ൾ - ബീ​ന.

1960 ജൂ​ലൈ 17ന് ​കോ​ട്ട​യ​ത്ത് ജ​ന​നം. ഡോ​ക്ട​റാ​വ​ണം, വ​ക്കീ​ലാ​വ​ണം എ​ന്നൊ​ക്കെ മോ​ഹി​ച്ച കു​ട്ടി. പ​ക്ഷെ അ​ച്ഛ​ൻ പ​റ​ഞ്ഞു, "ന​മ്മു​ടെ ക​ട നീ ​നോ​ക്ക​ണം."​അ​ച്ഛ​ന്‍റ കൂ​ടെ കൂ​ടി. 1985-ൽ ​ത​ന്‍റെ ക​സി​നും കു​ട്ടി​കാ​ലം മു​ത​ലെ​യു​ള്ള ബെ​സ്റ്റ് ഫ്ര​ണ്ടു​മാ​യ ക​ണ്ണ​നെ ക​ല്യാ​ണം ക​ഴി​ച്ചു. മൂ​ന്ന് മ​ക്ക​ൾ - ഗൗ​തം, വി​ഷ്ണു, തു​ഷാ​ര. എ​ല്ലാം ഭം​ഗി​യാ​യി പോ​കു​ന്നു...​അ​പ്പോ​ഴാ​ണ് ജീ​വി​ത്തി​ൽ വെ​ള്ളി​ടി വീ​ഴ്ത്തി​കൊ​ണ്ട് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം .താ​മ​സി​യാ​തെ അ​ച്ഛ​ൻ വ​യ്യാ​തെ കി​ട​പ്പി​ലാ​യി. ക​ട​യി​ലെ ക​ണ​ക്ക് നോ​ക്കി​യ​പ്പോ​ൾ കോ​ടി​ക​ണ​ക്കി​ന് രൂ​പ ക​ടം!

100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബി​സി​ന​സ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്നു.​നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും എ​ല്ലാ​വ​രും പ​റ​ഞ്ഞു: "ഇ​ത് പൂ​ട്ടും. ഈ ​പെ​ണ്ണി​ന് ഒ​ന്നും പ​റ്റി​ല്ല."​എ​ല്ലാ​വ​രും ക​രു​തി അ​വ​ർ വീ​ട്ടി​ൽ ക​ര​ഞ്ഞി​രി​ക്കും എ​ന്ന്.​പ​ക്ഷെ ബീ​ന ക​ര​ഞ്ഞി​ല്ല.​ഭ​ർ​ത്താ​വ് മ​രി​ച്ച് മൂ​ന്നാം നാ​ൾ അ​വ​ർ ശീ​മാ​ട്ടി​യു​ടെ ക​സേ​ര​യി​ൽ വ​ന്നി​രു​ന്നു.​ക​ണ്ണീ​ർ തു​ട​ച്ച്, ക​ണ​ക്കു​പു​സ്ത​കം തു​റ​ന്നു. ഓ​രോ രൂ​പ​യും എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി.

ഒ​റ്റ​യ്ക്ക്...​ത​മി​ഴ്നാ​ട്ടി​ലെ കൊ​ടും വെ​യി​ല​ത്ത്, ഛത്തീ​സ്ഗ​ഢി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ... അ​വ​ർ നെ​യ്ത്തു​കാ​രെ തേ​ടി പോ​യി. "ന​മു​ക്ക് പു​തി​യ​ത് ഉ​ണ്ടാ​ക്കാം."​അ​വ​ർ ശീ​മാ​ട്ടി​യെ മാ​റ്റി പ​ണി​തു.​ലു​ങ്കി വി​റ്റി​രു​ന്ന ക​ട​യെ, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ്രൈ​ഡ​ൽ സി​ൽ​ക്ക് ആ​ക്കി മാ​റ്റി.​ലോ​കം അ​ത് ക​ണ്ട് ഞെ​ട്ടി.2007 ൽ ​അ​വ​ർ ലോ​ക​ത്തോ​ട് പ​റ​ഞ്ഞു, ഞാ​ൻ ആ​രാ​ണെ​ന്ന്.

അ​ര കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു പ​ട്ടു​സാ​രി! 72 കി​ലോ ഭാ​രം, 57 കി​ലോ ശു​ദ്ധ പ​ട്ട്, 2.04 കോ​ടി രൂ​പ ചി​ല​വ്! ഇ​ന്ത്യ​യു​ടെ മു​ഴു​വ​ൻ ച​രി​ത്ര​വും പു​രാ​ണ​ങ്ങ​ളും ആ ​സാ​രി​യി​ൽ നെ​യ്തു ചേ​ർ​ത്തു. അ​ത് Guinness World Record ലും Limca Book ​ലും ക​യ​റി.​എ​ല്ലാ​വ​രും തോ​ൽ​പ്പി​ക്കാ​ൻ നോ​ക്കി​യ പെ​ണ്ണ്, ലോ​ക റെ​ക്കോ​ർ​ഡ് ഉ​ണ്ടാ​ക്കി മ​റു​പ​ടി കൊ​ടു​ത്തു.

ഇ​ന്ന് അ​ഞ്ച് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ,കോ​ട്ട​യ​ത്തും,കൊ​ച്ചി​യി​ലും അ​ഞ്ച് ല​ക്ഷം സ്ക്വ​യ​ർ ഫീ​റ്റ് ഉ​ള്ള കൊ​ട്ടാ​രം പോ​ലു​ള്ള ഷോ​റൂ​മു​ക​ൾ. ദി​വ​സ​വും 10,000 പേ​ർ ക​യ​റി ഇ​റ​ങ്ങു​ന്ന തി​ര​ക്ക്. അ​വി​ശ്വ​സ​നീ​യ​മാ​യ ത​ന്‍റെ സൗ​ന്ദ​ര്യ​ബോ​ധം കൊ​ണ്ട് കേ​ര​ള​ത്തി​ലെ സാ​രി സം​സ്കാ​രം ത​ന്നെ അ​വ​ർ മാ​റ്റി​മ​റി​ച്ചു. ഇ​ന്ത്യ, യു.​എ.​ഇ, അ​മേ​രി​ക്ക തു​ട​ങ്ങി ലോ​ക​ത്തി​ലെ വ​ലി​യ ഫാ​ഷ​ൻ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം അ​വ​രു​ടെ സാ​രി ഡി​സൈ​നു​ക​ൾ എ​ത്തി.​ദീ​പി​ക പ​ദു​ക്കോ​ൺ മു​ത​ൽ ന​യ​ൻ​താ​ര വ​രെ അ​വ​രു​ടെ സാ​രി എ​ടു​ക്കാ​ൻ ക്യൂ ​നി​ൽ​ക്കു​ന്നു.​അ​തു​കൊ​ണ്ടാ​ണ് ലോ​കം അ​വ​രെ 'Queen of Silks' എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ശീ​മാ​ട്ടി​യി​ലെ ബെ​സ്പോ​ക്ക് ബ്രൈ​ഡ​ൽ, കാ​ഷ്വ​ൽ ക​ള​ക്ഷ​നു​ക​ളും, പു​തി​യ​താ​യി കൊ​ണ്ടു​വ​ന്ന Cuts and Fits എ​ന്ന ക​ള​ക്ഷ​നും ഈ ​ഫാ​ഷ​ൻ രം​ഗ​ത്തെ രാ​ജ്ഞി​യെ രാ​ജ്യ​ത്തെ മ​റ്റാ​രെ​ക്കാ​ളും വ്യ​ത്യ​സ്ത​യാ​ക്കു​ന്നു.

ഫാ​ഷ​ൻ രം​ഗ​ത്ത് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് വ​നി​താ സം​രം​ഭ​ക​ർ​ക്ക് അ​വ​ർ ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സം​രം​ഭ​ക​ർ​ക്ക് എ​ങ്ങ​നെ ബി​സി​ന​സി​ൽ പി​ടി​ച്ചു നി​ൽ​ക്ക​ണം എ​ന്ന​തി​ന് ഒ​രു ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​വു​മാ​ണ് അ​വ​ർ.
കോ​ടി​ക​ളു​ടെ ക​ട​ത്തി​ൽ നി​ന്ന്, കോ​ടി​ക​ളു​ടെ സാ​മ്രാ​ജ്യ​ത്തി​ലേ​ക്ക്...​ഒ​രു സ്ത്രി​യു​ടെ, ഒ​റ്റ​യ്ക്കു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്!​തോ​ൽ​ക്കാ​ൻ മ​ന​സ്സി​ല്ലെ​ങ്കി​ൽ, ജീ​വി​തം ന​മ്മ​ളെ ജ​യി​പ്പി​ക്കും എ​ന്ന് ബീ​നാ ക​ണ്ണ​ൻ ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്നു.

 

Tags : bussiness story

Recent News

Corehub Up