മൂവാറ്റുപുഴ: ആഡ്സ് പ്രൊഡക്ഷന്‍ ഹൗസ് ആന്‍ഡ് നിലാവ് ക്രിയേഷന്‍സിന്റെ ബാനറില്‍ ടോണ്‍സ് അലക്സ്, രവി പട്ടാമ്പി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് ജയന് ആനിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ‘തിരക്കിനിടയില്‍ അല്പനേരം’ എന്ന സിനിമ നാളെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.
എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള്‍ അല്പസമയം കുട്ടികളോടൊപ്പം ചെലവഴിക്കണമെന്ന ശക്തമായ താക്കീത് സമൂഹത്തിനു നല്കുന്ന പ്രമേയമാണു സിനിമയുടേത്.
നിരഞ്ജന്, നവന്‍ലാല്‍, അനിരുദ്ധ്, ശിവാനി എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും തീർച്ചയായും കാണേണ്ട സിനിമയാണിതെന്ന് നിരഞ്ജൻ പറഞ്ഞു. ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മൾ ഓരോരുത്തരുമാണ്.
മലയാളത്തനിമയുള്ള ഫാമിലി ഫീൽ ഗുഡ് ചിത്രമാണിത്. സിനിമ കണ്ടു കഴിയുമ്പോൾ നല്ലൊരു പോസിറ്റീവ് വൈബ് നമ്മളിലേക്ക് വന്നുചേരുമെന്നും നിരഞ്ജൻ അഭിപ്രായപ്പെട്ടു.
ഷാജിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഡിഒപി ആന്‍ഡ് എഡിറ്റിംഗ് ടോണ്‍സ് അലക്സും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എ.എസ്. അജ്മലുമാണ്. ലിറിക്സ് ഡോ. പ്രേം കുമാറും സംഗീതം മനു രമേശനും നിർവഹിച്ചിരിക്കുന്നു.
Tags : theaters Cinima Thirakinidayil Alpaneram Malayalam cinima