x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ഷ​ഹ​ദ്..!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: September 18, 2026 02:44 PM IST | Updated: September 18, 2026 02:44 PM IST

ഷ​ഹ​ദ്

പാ​ര്‍​വ​തി തി​രു​വോ​ത്തും വി​ജ​യ​രാ​ഘ​വ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രൈം ​ഡ്രാ​മ ത്രി​ല്ല​ര്‍ "പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര്‍' തി​യ​റ്റ​റു​ക​ളി​ല്‍. പ്ര​കാ​ശ​ന്‍ പ​റ​ക്ക​ട്ടെ, അ​നു​രാ​ഗം എ​ന്നീ സി​നി​മ​ക​ള്‍​ക്കു​ശേ​ഷം ഷ​ഹ​ദ് നി​ല​മ്പൂ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം വേ​റി​ട്ട ഒ​രു പൊ​ലി​സ് സ്‌​റ്റോ​റി​യാ​ണ്. പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലു​മാ​ണു ര​ച​ന. ഷ​ഹ​ദ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു...

പ​തി​വു ട്രാ​ക്കി​ല്‍ നി​ന്ന് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നി​ലേ​ക്ക്..?

എ​പ്പോ​ഴും, ആ​വേ​ശം​കൊ​ള്ളി​ക്കു​ന്ന ക​ഥ​ക​ളാ​ണ് ഇ​ഷ്ടം. വൈ​കാ​രി​ക​മാ​യോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലോ അ​തു​മാ​യി ക​ണ​ക്ടാ​യി, സി​നി​മ​യാ​ക്ക​ണ​മെ​ന്ന തോ​ന്ന​ലു​ണ്ടാ​വ​ണം. പ്ര​കാ​ശ​നി​ല്‍ റി​യ​ലി​സ്റ്റി​ക് വി​ല്ലേ​ജ് ക​ഥ, അ​നു​രാ​ഗ​ത്തി​ല്‍ മെ​ട്രോ​യി​ലെ ക​ള​ര്‍​ഫു​ള്‍ റോം​കോം. ആ​ളു​ക​ളു​ടെ മു​ന്‍​ധാ​ര​ണ​ക​ള്‍​ക്ക​പ്പു​റം എ​ല്ലാ ജോ​ണ​റു​ക​ളി​ലു​മു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യ​ണം.

ക​ഥ​യു​ടെ ആ​ശ​യം കി​ട്ടി​യ​ത്..?

സു​ഹൃ​ത്തും "ഹെ​വ​ന്‍' സി​നി​മ​യു​ടെ കോ ​റൈ​റ്റ​റു​മാ​യ പി.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞ ക​ഥ​യി​ല്‍ നി​ന്നാ​ണു തു​ട​ക്കം. അ​തി​ലൊ​രു അ​ടി​പൊ​ളി ഐ​റ്റം ഉ​ണ്ടെ​ന്നു​തോ​ന്നി. ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ ന​മ്മു​ടെ ഇ​ട​യി​ലു​ള്ള, ന​മു​ക്ക് അ​റി​യാ​വു​ന്ന ആ​ളു​ക​ളെ​ന്നു പ്രേ​ക്ഷ​ക​രെ വി​ശ്വ​സി​പ്പി​ക്കാ​നാ​വ​ണം. ഞ​ങ്ങ​ള്‍ ആ ​സ്‌​ക്രി​പ്റ്റി​ല്‍ ഒ​രു​മി​ച്ചി​രു​ന്ന് അ​ഞ്ചാ​റു മാ​സം വ​ര്‍​ക്ക് ചെ​യ്ത​ശേ​ഷ​മാ​ണു ഷൂ​ട്ടിം​ഗി​ലേ​ക്കു പോ​യ​ത്. അ​തി​നി​ടെ ക​ഥ​യി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ക​ഥ​യു​ടെ ഗ​തി​വി​ഗ​തി​ക​ളി​ലു​മൊ​ക്കെ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി.

K-Rail Survey

യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണോ.?

എ​ഴു​ത്തു​കാ​ര​ന്‍റെ ചി​ന്ത​യും ഭാ​വ​ന​യു​മാ​ണ്. എ​വി​ടെ​യൊ​ക്കെ​യോ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ച്ചു എ​ന്നൊ​ക്കെ കേ​ട്ടി​ട്ടു​ണ്ടാ​വ​ണം. ആ ​സ​ന്ദ​ർ​ഭം അ​നു​ഭ​വ​ത്തി​ല്‍ വ​ന്നാ​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍ എ​ന്തൊ​ക്കെ ചി​ന്തി​ക്കും എ​ന്ന രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം തി​ര​ക്ക​ഥ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ആ​ശ്രി​ത നി​യ​മ​ന​ത്തി​ല്‍ പൊ​ലി​സ് ജോ​ലി ല​ഭി​ക്കു​ന്ന ഒ​രു യു​വ​തി. അ​വ​ര്‍ ത​ന്‍റെ കു​ടും​ബ​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​കു​ന്ന ചി​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണു പ​റ​യു​ന്ന​ത്. വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി പോ​കു​ന്ന സി​നി​മ​യു​ടെ ക​ഥാ​ഗ​തി​യെ അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ള്‍ മാ​റ്റി​മ​റി​ക്കു​ക​യാ​ണ്. അ​വി​ടെ അ​വ​ര്‍ പ​രി​ച​യ​പ്പെ​ടു​ന്ന കു​റെ പൊ​ലി​സു​കാ​ര്‍, അ​വ​രു​ടെ ജീ​വി​തം....​ഇ​തൊ​ക്കെ ബ​ന്ധ​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കു​ന്ന ക​ഥാ​ഗ​തി. കോ​ട്ട​യം, നാ​ട്ട​ക​മാ​ണു ക​ഥാ​പ​ശ്ചാ​ത്ത​ലം.

ടൈ​റ്റി​ലി​നു പി​ന്നി​ൽ.?

സ്‌​ക്രി​പ്റ്റ് കി​ട്ടു​മ്പോ​ള്‍ ഇ​താ​യി​രു​ന്നി​ല്ല ടൈ​റ്റി​ല്‍. ഒ​രു സു​ഹൃ​ത്തു​മാ​യു​ള്ള സം​സാ​ര​ത്തി​നി​ടെ പ്ര​ഥ​മ​ദൃ​ഷ്്ട്യാ കു​റ്റ​ക്കാ​ര്‍ എ​ന്നു കേ​ട്ട​പ്പോ​ള്‍ കോ​ട​തി​യി​ലും മ​റ്റു​മൊ​ക്കെ ന​മ്മ​ള്‍ പ​ല​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന, പ​രി​ചി​ത വാ​ക്കു​ക​ളെ​ന്നു തോ​ന്നി. ഈ ​ക​ഥ​യു​മാ​യും ആ ​പേ​രി​നു ബ​ന്ധ​മു​ണ്ട്.

പാ​ര്‍​വ​തി​യി​ലേ​ക്ക്..?

 

K-Rail Survey

ഈ ​ക​ഥ കേ​ട്ട​പ്പോ​ള്‍ ആ​ദ്യം പാ​ര്‍​വ​തി​യും വി​ജ​യ​രാ​ഘ​വ​നു​മാ​യി​രു​ന്നു മ​ന​സി​ല്‍. പെ​ര്‍​ഫോ​മ​ന്‍​സ് പ്ര​ധാ​ന​മാ​ണ് ഈ ​സി​നി​മ. ന​ല്ല അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളു​മു​ണ്ട്. ഇ​തി​ലെ സം​ഭ​വ​ങ്ങ​ള്‍ വി​ശ്വ​സ​നീ​യ​മാ​ക്ക​ണം. അ​ത്ര​യും കാ​ലി​ബ​ര്‍ ഉ​ള്ള ന​ടി​ന​ട​ന്മാ​രും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​വ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. പാ​ര്‍​വ​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ഒ​രു ഹി​ന്ദി പ​ടം ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ര്‍​വ​തി ത​ന്നെ വേ​ണം എ​ന്നു​ള്ള​തു​കൊ​ണ്ട് കാ​ത്തി​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ലീ​ന അ​ബ്ര​ഹാം, അ​താ​ണു ക​ഥാ​പാ​ത്രം. കോ​ണ്‍​സ്റ്റ​ബി​ളാ​ണ്. മു​മ്പ് ഒ​രു തെ​ലു​ങ്ക് സീ​രീ​സി​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ വേ​ഷം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും പാ​ര്‍​വ​തി​യു​ടെ ആ​ദ്യ പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​ന് എ​ന്താ​ണോ വേ​ണ്ട​ത് അ​തു ത​രാ​ന്‍ ക​ഷ്ട​പ്പെ​ടു​ന്ന, സം​വി​ധാ​യ​ക​നു തൃ​പ്തി​യാ​കും​വ​രെ ത​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സി​നു പ്രാ​ധാ​ന്യം കൊ​ടു​ത്ത് സി​നി​മ​യ്ക്കു​വേ​ണ്ടി നി​ല്‍​ക്കു​ന്ന അ​ഭി​നേ​ത്രി​യാ​ണു പാ​ര്‍​വ​തി. ക​ഴി​ഞ്ഞ 10-20 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ വ​ന്ന അ​ഭി​നേ​ത്രി​ക​ളി​ല്‍ എ​ടു​ത്തു​പ​റ​യാ​നാ​കു​ന്ന ഒ​രു പേ​ര് ചോ​ദി​ച്ചാ​ല്‍ അ​തി​ലൊ​രാ​ളാ​യി പാ​ര്‍​വ​തി​യു​ണ്ടാ​വും. അ​ഭി​ന​യം​കൊ​ണ്ട് പാ​ര്‍​വ​തി ന​മ്മ​ളെ വി​സ്മ​യി​പ്പി​ച്ചു.

സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ക​ഥ​യാ​ണോ..?

അ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഇ​തി​ല്‍ ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും ഓ​രോ ആം​ഗി​ളും ഓ​രോ ക​ഥ​യു​മു​ണ്ട്. ഇ​തു പാ​ര്‍​വ​തി​യു​ടേ​തു മാ​ത്ര​മാ​യൊ​രു സി​നി​മ എ​ന്ന രീ​തി​യി​ല​ല്ല. എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടേ​താ​യ ഇ​ടം കൊ​ടു​ത്താ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..‍?

ഈ ​ക​ഥ പ​റ​യാ​നും ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ ചു​മ​ക്കാ​നും ക​ഴി​യു​ന്ന​വ​രെ​ത്ത​ന്നെ ക​ണ്ടെ​ത്തി. വി​ജ​യ​രാ​ഘ​വ​ന്‍, മാ​ത്യു തോ​മ​സ്, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, വി​ന​യ്ഫോ​ര്‍​ട്ട് തു​ട​ങ്ങി​യ​വ​രും വി​വി​ധ വേ​ഷ​ങ്ങ​ളി​ല്‍. ഇ​വ​രെ​ല്ലാ​മെ​ത്തു​ന്ന​ത് ഓ​രോ മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. അ​വ​രു​ടെ കു​ടും​ബ​വും ജീ​വി​ത​വു​മൊ​ക്കെ ബ​ന്ധി​പ്പി​ച്ചാ​ണ് ക​ഥാ​സ​ഞ്ചാ​രം. പ​തി​വു കാ​ക്കി​പ്പ​ട​മ​ല്ല. ഒ​രു കി​ഡ്‌​നാ​പ്പോ മ​ര്‍​ഡ​റോ തെ​ളി​യു​ന്നു എ​ന്ന മ​ട്ടി​ലു​ള്ള ക​ഥ​യ​ല്ല.

സീ​രി‌​യ​സാ​യി‍ മാ​ത്യു തോ​മ​സ്..?

ശ്രീ​നാ​ഥ് ഈ​യ​പ്പ​ന്‍ എ​ന്ന പൊ​ലി​സ് ഡ്രൈ​വ​ര്‍ വേ​ഷം. ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ മാ​ത്യു​വി​നു കു​റ​ച്ചു മ​ടി​യൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ്ല​സ് ടു​വി​നു​ശേ​ഷം പി​എ​സ്‌​സി പാ​സാ​യി ജോ​ലി​യി​ലെ​ത്തു​ന്ന പൊ​ലി​സു​കാ​ര്‍ ന​മ്മു​ടെ സ്‌​റ്റേ​ഷ​നു​ക​ളി​ലു​ണ്ടെ​ന്നു ഫോ​ട്ടോ കാ​ണി​ച്ചും നേ​രി​ട്ടും മാ​ത്യു​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​ക്കാ​ര്യ​ത്തി​ല്‍ തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ പൊ​ലി​സ് പ​രി
ച​യ​വും സ​ഹാ​യ​ക​മാ​യി.

പൊ​ലി​സ് സ്റ്റോ​റി​യി​ലെ ച​ല​ഞ്ച്..?

മു​ന്‍ സി​നി​മ​ക​ള്‍ ചെ​യ്ത​പ്പോ​ള്‍ ഒ​ന്നും പ​ഠി​ക്കാ​ന്‍ എ​ങ്ങും പോ​കേ​ണ്ടി​വ​ന്നി​ല്ല. ഈ ​സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്പോ​ള്‍ ഒ​രു കേ​സി​നു വേ​ണ്ടി​പ്പോ​ലും പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ കേ​റാ​ത്ത ആ​ളാ​യി​രു​ന്നു ഞാ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ സാ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ല പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും പോ​കാ​നും പൊ​ലി​സിം​ഗ് അ​ടു​ത്ത​റി​യാ​നും അ​വ​സ​ര​മു​ണ്ടാ​യി.

ടെ​ക്‌​നി​ക്ക​ല്‍ ടീ​മി​ൽ..?

ഛായാ​ഗ്ര​ഹ​ണം റോ​ബി വർ​ഗീ​സ് രാ​ജ്.‘​ല​വ് ആ​ക്ഷ​ന്‍ ഡ്രാ​മ’​യു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹ​വു​മാ​യി അ​ടു​പ്പ​മാ​യി. ഈ ​പ​ട​ത്തി​നു ഗ്രേ​റ്റ് വി​ഷ്വ​ല്‍​സ് വേ​ണ​മെ​ന്ന് എ​നി​ക്കു നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ക​ട​ലാ​സി​ല്‍ വാ​യി​ക്കു​ന്ന​തി​ന്‍റെ പേ​സിംഗ് കൃ​ത്യ​മാ​യി സി​നി​മ​യി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ എ​നി​ക്ക് അ​നാ​യാ​സം കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നും വി​ശ്വ​സി​ക്കാ​നു​മാ​കു​ന്ന ഒ​രു എ​ഡി​റ്റ​ര്‍ വേ​ണ​മെ​ന്നു തോ​ന്നി. അ​ങ്ങ​നെ ച​മ​ന്‍ ചാ​ക്കോ​യി​ലെ​ത്തി. ത്രി​ല്ല​ര്‍ ചേ​രു​വ​ക​ള്‍ ചോ​രാ​തെ​യും വൈ​കാ​രി​ക​മാ​യി കൈ​വി​ട്ടു പോ​കാ​തെ​യും വേ​റി​ട്ട സം​ഗീ​ത​മൊ​രു​ക്കാ​ന്‍ മു​ജീ​ബ് മ​ജീ​ദി​നെ​യും ഒ​പ്പം​കൂ​ട്ടി. അ​തൊ​ക്കെ​യും സി​നി​മ​യു​ടെ ക്വാ​ളി​റ്റി​ക്കു മു​ത​ല്‍​ക്കൂ​ട്ടാ​യി. കു​ടും​ബ പ്രേ​ക്ഷ​ക​രു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ത്തി​ലു​മു​ള്ള​വ​രെ​യും ഈ ​സി​നി​മ ര​സിപ്പിക്കും.

Tags : Director Shahad Interview Pradhama Drishtya Kuttakkar'

Recent News

Corehub Up