ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
അശോക് സെൽവൻ – പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ.കാർത്തികേയൻ സംവിധാനം ചെയ്ത ‘അൻപിൽ അവൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ചിത്രത്തിൽ രേവതിയും സാബുമോൻ അബ്ദുസമദും പ്രധാന വേഷത്തിലുണ്ട്.
ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ‘വരത്തൻ’ സിനിമയോട് ചിത്രത്തിന്റെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ട്രെയിലര്‍ കാണുന്ന പ്രേക്ഷകരുടെ കമന്റുകൾ.
കെ.കരുണാമൂർത്തി, അശോക് സെൽവൻ, അഭിനയ സെൽവം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം. ആക്ഷൻ ത്രില്ലറായാണ് സിനിമയെത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.ഇ യൽ എന്ന കഥാപാത്രമായാണ് പ്രീതി മുകുന്ദൻ എത്തുന്നത്. വിവാഹശേഷം ഹിൽസ്റ്റേഷനിലേക്ക് താമസം മാറിയപ്പോൾ അപ്രതീക്ഷിതമായി ഇരുവരും നേരിടേണ്ടിവരുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം രാജേന്ദ്രനും എഡിറ്റിംഗ് സെൽവ ആർ.കെ.യുമാണ് നിർവഹിച്ചിരിക്കുന്നത്. പീറ്റർ ഹൈൻ സ്റ്റണ്ട് കൊറിയോഗ്രാഫിയും മണികണ്ഠൻ ശ്രീനിവാസൻ ആർട്ട് ഡയറക്ഷനും ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ കഥ വിഗ്നേഷ് രാജയുടേതാണ്, തിരക്കഥ വിഗ്നേഷ് രാജ, ആർ. കാർത്തികേയൻ, അശോക് സെൽവൻ എന്നിവർ ചേർന്ന് എഴുതിയതാണ്
Tags : Anbil Avan Trailer Ashok Selvan Preity Mukhundhan Govind Vasantha R. Kaarthikeyan