സൂര്യയും കുഞ്ഞും
വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയിൽ മകനായി എത്തിയ കുഞ്ഞിന് താരം സ്വർണമാല സമ്മാനിച്ച് സൂര്യ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് സൂര്യയുടെ വക ഈ സമ്മാനം.
തെലുങ്ക് നടൻ ചരണിന്റെ ഒരു വയസുള്ള മകൻ ചാർവിക്കാണ് ചിത്രത്തിൽ സൂര്യയുടെ മകനായ അഭയ് എന്ന കുഞ്ഞായെത്തിയത്.
സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷം നടത്തിയത്. ഈ ആഘോഷത്തിനിടെയാണ് സൂര്യയുടെ സ്നേഹസമ്മാനം.
കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതും അവനെ എടുത്തുനടക്കുന്നതും വീഡിയോയിൽ കാണാം.
‘വാത്തി’, 'ലക്കി ഭാസ്കർ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' തമിഴ്നാട്ടിലും കേരളത്തിലും വൻ ബോക്സ് ഓഫിസ് വിജയമായി മാറിയ ചിത്രമാണ്. മലയാളി പ്രേക്ഷകരുടെ പ്രിയതാരം മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത്. രാധിക ശരത്കുമാർ, രവീണ ടാണ്ടൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന് സംഗീതം നൽകിയത് ജി.വി. പ്രകാശ് കുമാറാണ്.
Tags : Suriya Gold Chain Viswanadh and Sons Baby