സിന്ധുവും അഹാനയും, സിന്ധു അമ്മയ്ക്കൊപ്പം
അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹത്തിന് സിന്ധു കൃഷ്ണയുടെ അമ്മ വസന്തയെയും സഹോദരിയുടെ മകൾ തൻവി സുധീറിനെയും ക്ഷണിച്ചില്ലെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രത്തിന് താഴെയും ഇത്തരത്തിൽ കമന്റുകളെത്തിയിരുന്നു.
ഇതിന് സിന്ധു പറഞ്ഞൊരു മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധുവിന് ക്ഷണം ഉണ്ടാകട്ടെ എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘ആ വലിയ മനസിനു നന്ദിയുണ്ട് കേട്ടോ’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
സ്വന്തം വിവാഹത്തിന് അഹാന അമ്മൂമ്മയെ ക്ഷണിച്ചില്ലെന്നും അമ്മയെ ക്ഷണിക്കാൻ സിന്ധു കൃഷ്ണയും ഇടപ്പെട്ടില്ലെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ഇവരുമായുള്ള വ്യക്തിപരമായ പ്രശ്നം നേരത്തെ അഹാന തന്നെ പൊതുസമൂഹത്തിനു മുന്നില് തുറന്നു പറഞ്ഞിരുന്നു.

സിന്ധു പങ്കുവച്ച അഹാനയുടെ ചിത്രത്തിൽ ഭരതനാട്യത്തിന്റെ അരങ്ങേറ്റത്തിന് തയാറായി നിൽക്കുന്ന കുട്ടിയെപ്പോലെ തോന്നി എന്നാണ് ചിലർകുറിച്ചത്. അതിൽ ചില കമന്റുകൾക്ക് കൃത്യമായ മറുപടിയും സിന്ധു നൽകാൻ മറന്നില്ല.
അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോവുകയാണോ എന്നാണ് നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ഒരാൾ ചോദിച്ചത്. ‘ഞാനും പോകുന്നുണ്ട്..നിങ്ങള് വരുന്നുണ്ടോ’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
Tags : Sindhu Krishna Aahana Wedding Comment