Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oscars

‘ഗൊന്ധ​ല്‍’ഓ​സ്‌​ക​റി​ലേ​ക്ക്

മും​​​​​​​ബൈ: 2027ലെ ​​​​​​​ഓ​​​​​​​സ്‌​​​​​​​ക​​​​​​​റി​​​​​​​നു​​​​​​​ള്ള ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക എ​​​​​​​ന്‍​ട്രി​​​​​​​യാ​​​​​​​യി മ​​​​​​​റാ​​​​​​​ഠി ചി​​​​​​​ത്രം ‘ഗൊ​​​​​​​ന്ധ​​​​​​​ല്‍’ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​പ്പെ​​​ട്ടു. ഫി​​​​​​​ലിം ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ ഓ​​​​​​​ഫ് ഇ​​​​​​​ന്ത്യ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം അ​​​​​​​റി​​​​​​​യി​​​​​​​ച്ച​​​​​​​ത്.

സ​​​​​​​ന്തോ​​​​​​​ഷ് ദ​​​​​​​വാ​​​​​​​ഖ​​​​​​​ര്‍ ര​​​​​​​ച​​​​​​​ന​​​​​​​യും സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​വും നി​​​​​​​ര്‍​വ​​​​​​​ഹി​​​​​​​ച്ച ചി​​​​​​​ത്രം മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​​ലെ ഗ്രാ​​​​​​​മീ​​​​​​​ണ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന സം​​​​​​​ഭ​​​​​​​വ​​​​​​​ത്തെ​​​​​​​യാ​​​​​​​ണ് അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഒ​​​​​​​രു ന​​​​​​​വ​​​​​​​വ​​​​​​​ധു​​​​​​​വി​​​​​​​നെ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ച്ച് ഒ​​​​​​​രു രാ​​​​​​​ത്രി ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത ഗൊ​​​​​​​ന്ധ​​​​​​​ല്‍ അ​​​​​​​നു​​​​​​​ഷ്ഠാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ഥ​​​​​​​യാ​​​​​​​ണു ചി​​​​​​​ത്രം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ഷി​​​​​​​ത ദേ​​​​​​​ശ്മു​​​​​​​ഖ്, കി​​​​​​​ഷോ​​​​​​​ര്‍ ക​​​​​​​ദം, യോ​​​​​​​ഗേ​​​​​​​ഷ് സോ​​​​​​​ഹ​​​​​​​നി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ര്‍ പ്ര​​​​​​​ധാ​​​​​​​ന വേ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നു.

മി​​​​​​​ക​​​​​​​ച്ച അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​ട്ര ഫീ​​​​​​​ച്ച​​​​​​​ര്‍ ഫി​​​​​​​ലിം വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ് ഗൊ​​​​​​​ന്ധല്‍ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തെ​​​​​​​ന്ന് സെ​​​​​​​ല​​​​​​​ക്‌ഷ​​​​​​​ന്‍ ക​​​​​​​മ്മി​​​​​​​റ്റി ചെ​​​​​​​യ​​​​​​​ര്‍​മാ​​​​​​​ന്‍ പി. ​​​​​​​ശേ​​​​​​​ഷാ​​​​​​​ദ്രി വാ​​​​​​​ര്‍​ത്താ​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 33 ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ക​​​​​​​മ്മി​​​​​​​റ്റി പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ച​​​​​​​ത്.

ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഓ​​​​​​​സ്‌​​​​​​​ക​​​​​​​ര്‍ എ​​​​​​​ന്‍​ട്രി​​​​​​​യാ​​​​​​കാ​​​​​​​ന്‍ മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച​​​​​​​തി​​​​​​​ല്‍ നാ​​​​​​​ല് മ​​​​​​​റാ​​​​​​​ഠി ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളും 14 ഹി​​​​​​​ന്ദി ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ല്‍​നി​​​​​​​ന്ന് ബാ​​​​​​​ല​​​​​​​ന്‍ ദ ​​​​​​​ബോ​​​​​​​യ് എ​​​​​​​ന്ന ചി​​​​​​​ത്ര​​​​​​​വും മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

അം​​​​​​​ഖ്, ഇ​​​​​​​ക്കി​​​​​​​സ് എ​​​​​​​ന്നീ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് അ​​​​​​​വ​​​​​​​സാ​​​​​​​ന മൂ​​​​​​​ന്നി​​​​​​​ല്‍ ഗൊ​​​​​​​ന്ധ​​​​​​​ലി​​​​​​​നൊ​​​​​​​പ്പം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത് ഇ​​​​​​​ന്ത്യ​​​​​​​ന്‍ സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ ന​​​​​​​ല്ല സ​​​​​​​മ​​​​​​​യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച എ​​​​​​​ല്ലാ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ല്ല​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും പി. ​​​​​​​ശേ​​​​​​​ഷാ​​​​​​​ദ്രി പ​​​​​​​റ​​​​​​​ഞ്ഞു.

Latest News

Corehub Up