x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16 നാമനിർദേശങ്ങൾ; ഓസ്കറിൽ ‘സിന്നേഴ്സ്’ചരിത്രം


Published: January 23, 2026 05:43 AM IST | Updated: January 23, 2026 05:43 AM IST

ലോ​സ് ആ​ഞ്ച​ല​സ്: ഓ​സ്ക​ർ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. ഹൊ​റ​റും ആ​ക്‌ഷനും ഡ്രാ​മ​യും സ​മ്മേ​ളി​ക്കു​ന്ന ‘സി​ന്നേ​ഴ്സ്’ എ​ന്ന സി​നി​മ​യ്ക്ക് മി​ക​ച്ച ന​ട​ൻ അ​ട​ക്കം 16 നാ​മ​നി​ർ​ദേ​ശ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്.

ഒ​രു ചി​ത്ര​ത്തി​ന് ഇ​ത്ര​യും നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ഓ​സ്ക​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. മി​ക​ച്ച ചി​ത്രം, സം​വി​ധാ​നം, ന​ട​ൻ, എ​ഡി​റ്റിം​ഗ് തു​ട​ങ്ങി​യ മു​ൻ​നി​ര അ​വാ​ർ​ഡി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‘വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ’ സി​നി​മ​യ്ക്ക് മി​ക​ച്ച ചി​ത്ര​മ​ട​ക്കം 13 നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു.

ബു​ഗോ​ണി​യ, ഫ്രാ​ങ്ക​സ്റ്റീ​ൻ, ഹാം​നെ​റ്റ്, മാ​ർ​ട്ടി സു​പ്രീം, ദ ​സീ​ക്ര​ട്ട് ഏ​ജ​ന്‍റ്, സെ​ന്‍റി​മെ​ന്‍റ​ൽ വാ​ല്യു, ട്രെ​യി​ൻ ഡ്രീ​മേ​ഴ്സ്, എ​ഫ് 1 എ​ന്നി​വ​യും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡി​നാ​യി മ​ത്സ​രി​ക്കു​ന്നു.

മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച​വ​ർ: ​മൈ​ക്കി​ൾ ബി. ​ജോ​ർ​ഡ​ൻ (സി​ന്നേ​ഴ്സ്), ലി​യ​നാ​ർ​ഡോ ഡി ​കാ​പ്രി​യോ (വ​ൺ ബാ​റ്റി​ൽ ആ​ഫ്റ്റ​ർ അ​ന​ദ​ർ), തി​മോ​ത്തി ചാ​ൾ​മെ​റ്റ് (മാ​ർ​ട്ടി സു​പ്രീം), ഈ​ത്ത​ൻ ഹ്വാ​ക്ക് (ബ്ലൂ ​മൂ​ൺ), വാ​ഗ്ന​ർ മൗ​ര (ദ ​സീ​ക്ര​ട്ട് ഏ​ജ​ന്‍റ്).


മി​ക​ച്ച ന​ടി​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ: ജെ​സി ബ​ക്‌​ലി( ഹാം​നെ​റ്റ്), കേ​റ്റ് ഹ​ഡ്സ​ൺ (സോം​ഗ് സം​ഗ് ബ്ലൂ), ​റെ​നാ​റ്റെ റീ​ൻ​സ്‌​വെ (സെ​ന്‍റി​മെ​ന്‍റ​ൽ വാ​ല്യൂ), എ​മ്മ സ്റ്റോ​ൺ (ബു​ഗോ​ണി​യ)

Tags : Sinners' history Oscars

Recent News

Corehub Up