Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karukamani

Palakkad

ക​റു​ക​മ​ണി ഇ​റി​ഗേ​ഷ​ൻപ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം: മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: പെ​രു​വെ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​മ​ണി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ ഓ​രോ​മാ​സ​വും പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്ത​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ക​ർ​ഷ​ക​ർ വെ​ള്ള​ത്തി​നാ​യി ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടു​ന്ന ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭ്യ​മാ​കു​ന്ന​ത​ര​ത്തി​ൽ ചെ​ക്ക്ഡാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. ക​റു​ക​മ​ണി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​ള്ളം സു​ല​ഭ​മാ​യി ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രാ​തി​ക്കാ​ർ​ക്ക് ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാം.

ജി​ല്ലാ​ക​ള​ക്ട​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ മു​ഖാ​ന്ത​രം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ ഒ​രു യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ക്ക​ണം.
ഭാ​വി​യി​ൽ ഈ ​മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഗ്രാ​മ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​റു​ക​മ​ണി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് 1999 ലാ​ണ് രൂ​പം ന​ൽ​കി​യ​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​യി​ല്ല. 2025- 26 സാ​ന്പ​ത്തി​ക​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന ക​റു​ക​മ​ണി അ​ല​ങ്കാ​ര​ത്തോ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​നാ​യി മൂ​ന്നു​ല​ക്ഷം​രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

സൈ​റ്റ് ക​രാ​റു​കാ​ര​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. 2027 ജ​നു​വ​രി 14 വ​രെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ 27 വ​ർ​ഷ​മാ​യി ക​ർ​ഷ​ക​ർ പ​ദ്ധ​തി​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കെ.​കെ. റി​ജു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up