Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karur Stampede

വിജയ്ക്ക് കനത്ത തിരിച്ചടി; കരുർ ദുരന്തബാധിതർക്ക് നൽകിയ സർക്കാർ ജോലി ഹൈക്കോടതി റദ്ദാക്കി

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നു​ള്ള വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 32 പേ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം ആ​ശ്രി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​വും വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ജ​യ് താ​മ​സി​ച്ചെ​ത്തി​യ​തും മ​തി​യാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ​യു​ടെ ആ​രോ​പ​ണം.

National

ക​രൂ​ർ ദു​ര​ന്തം; സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി. രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​മാ​ണെ​ന്ന് പ​രാ​മ​ർ​ശി​ച്ചാ​ണ് കോ​ട​തി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. മു​ൻ ജ​ഡ്ജി അ​ജ​യ ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, എ​ൻ.​വി. അ​ന്‍​ജാ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ടി​വി​കെ ഹ​ര്‍​ജി ന​ൽ​കി​യ​ത്.

സെ​പ്റ്റം​ബ​ർ 27 നാ​ണ് ക​രൂ​രി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ്ഥ​പ​ക​നും ന​ട​നു​മാ​യ വി​ജ​യ് പ​ങ്കെ​ടു​ത്ത പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ട​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച​ത്.

National

ക​രൂ​ർ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്ത് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച് വി​ജ​യ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി വി​ജ​യ് സം​സാ​രി​ച്ച​ത്. 15 മി​നി​റ്റി​ല​ധി​കം ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ച്ച വി​ജ​യ്, കു​ടും​ബ​ത്തി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​രി​ൽ കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വി​ജ​യ് ഫോ​ണി​ൽ വി​ളി​ക്കു​മെ​ന്ന് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

National

ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നി​ല്ല, വി​ജ​യ് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: സെ​ന്തി​ൽ ബാ​ലാ​ജി

ചെ​ന്നൈ: ക​രൂ​ര്‍ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ നേ​താ​വ് സെ​ന്തി​ല്‍ ബാ​ലാ​ജി. ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ദു​ര​ന്ത​മാ​ണ് ന​ട​ന്ന​തെ​ന്നും ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു.

യോ​ഗ​ത്തി​ന് എ​ത്തി​യ​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലും ടി​വി​കെ ശ്ര​മി​ച്ചി​ല്ല. ഡി​എം​കെ​യു​ടെ യോ​ഗ​ങ്ങ​ളി​ല്‍ ഇ​തൊ​ന്നു​മ​ല്ല പ​തി​വ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ടി​വി​കെ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് സെ​ന്തി​ല്‍ ബാ​ലാ​ജി പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് ചെ​രു​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​ത് ന​മു​ക്ക് അ​വി​ടെ കാ​ണാം. എ​ന്നാ​ല്‍ ഒ​രു ബി​സ്‌​ക​റ്റി​ന്‍റെ ക​വ​റോ വെ​ള്ള​ക്കു​പ്പി​യോ ക​ണ്ടി​ല്ല. വി​ജ​യ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. വി​ജ​യ് വ​രും​മു​ന്‍​പ് ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു​വെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​യി​ട​ത്തും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​ജ​യ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന​ത് 19 മി​നി​റ്റാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​വ​സാ​നം സം​സാ​രി​ക്കാം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​രു​പ്പേ​റു​ണ്ടാ​യി. ത​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് 16-ാം മി​നി​ട്ടി​ലാ​ണ്. വി​ജ​യ് തെ​റ്റിദ്ധരി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി കു​റ്റ​പ്പെ​ടു​ത്തി.

Kerala

ക​രൂ​ർ ദു​ര​ന്തം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക്ലി​ഫ് ഹൗ​സി​ലും ബോം​ബ് ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ലും ക്ലി​ഫ് ഹൗ​സി​ലും ബോം​ബ് ഭീ​ഷ​ണി. ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​രി​ലെ ദു​ര​ന്തം ബോ​ധ​പൂ​ർ​വം സൃ​ഷ്ട‌ി​ച്ച​താ​ണ്.

ഇ​തു സം​ബ​ന്ധി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​മെ​യി​ലി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. ഡി​എം​കെ നേ​താ​ക്ക​ളു​ടേ​യും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​രു​ക​ളും മെ​യി​ലി​ലു​ണ്ട്. ഇ​വ​ർ​ക്ക് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​കാ​ര​മെ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക്ലി​ഫ് ഹൗ​സി​ലും ബോം​ബ് വ​യ്ക്കു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്തം: ആ​ർ.​എ​സ്. ഭാ​ര​തി

ചെ​ന്നൈ: ശ​നി​യാ​ഴ്ച ക​രൂ​രി​ലു​ണ്ടാ​യ​ത് വി​ജ​യ് അ​റി​ഞ്ഞു​കൊ​ണ്ട് വ​രു​ത്തി​വ​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു​വെ​ന്ന് ഡി​എം​കെ സം​ഘ​ട​ന സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ഭാ​ര​തി. വി​ജ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ആ​ളെ​ക്കൂ​ട്ടാ​ൻ മ​ന​പ്പൂ​ർ​വ്വം ഏ​ഴു​മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി ആ​രോ​പി​ച്ചു.

വി​ജ​യ് അ​തി​നെ​ല്ലാം ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും ആ​ർ.​എ​സ് ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ന്തി​നാ​ണെ​ന്നും ആ​ർ​എ​സ്എ​സ് ഭാ​ര​തി ചോ​ദി​ച്ചു. ത​മി​ഴ് നാ​ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത് കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​മാ​ണ്. സി​ബി​ഐ വേ​ണ്ടെ​ന്നാ​ണ് ഡി​എം​കെ നി​ല​പാ​ട്. സി​ബി​ഐ കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ ടൂ​ൾ ആ​യി മാ​റു​ക​യാ​ണെ​ന്നും ഭാ​ര​തി കു​റ്റ​പ്പെ​ടു​ത്തി.

വി​ജ​യ്‌​യെ വ​രു​തി​യി​ൽ നി​ർ​ത്താ​ൻ ബി​ജെ​പി സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കും. വി​ജ​യ്ക്ക് പി​ന്നി​ൽ താ​രാ ആ​രാ​ധ​ന ത​ല​യ്ക്കു പി​ടി​ച്ച​വ​രാ​ണ്. അ​ത്ത​ര​ക്കാ​രെ കു​റി​ച്ച് പ​റ​യാ​ൻ ത​ന്നെ നാ​ണ​ക്കേ​ട് തോ​ന്നു​ക​യാ​ണ്. ക​രൂ​രി​ല​ട​ക്കം തി​ങ്ങി നി​റ​ഞ്ഞ​ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട ചെ​റു​പ്പ​ക്കാ​ർ മാ​ത്ര​മാ​ണെ​ന്നും ഭാ​ര​തി പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​ർ കേ​വ​ലം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മാ​ത്ര​മാ​യി​രു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി എ​ന്തെ​ന്ന​ത് ഡി​എം​കെ​യെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​എം​കെ​ക്ക് ടി​വി​കെ​യെ ഭ​യ​മി​ല്ല. ഡി​എം​കെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ർ.​എ​സ്. ഭാ​ര​തി വ്യ​ക്ത​മാ​ക്കി.

National

ക​രൂ​ർ അ​പ​ക​ടം; സം​ഭ​വി​ച്ച​ത് വി​വ​രി​ക്കാ​നാ​വാ​ത്ത ദു​ര​ന്തം: എം.​കെ.​സ്റ്റാ​ലി​ന്‍

ചെ​ന്നൈ: ക​രൂ​രി​ല്‍ സം​ഭ​വി​ച്ച​ത് വി​വ​രി​ക്കാ​നാ​വാ​ത്ത ദു​ര​ന്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ലാ​ത്ത സം​ഭ​വ​മാ​ണി​ത്. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജ​സ്റ്റീ​സ് അ​രു​ണാ​ജ​ഗ​ദീ​ശ​ന്‍ മേ​ധാ​വി​യാ​യി​ട്ടു​ള്ള ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കും.

വി​ജ​യെ അ​റ​സ്റ്റ് ചെ​യ്യു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ആ​രെ അ​റ​സ്റ്റ് ചെ​യ്യും, ആ​രെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ സ്റ്റാ​ലി​ൻ മ​രി​ച്ച​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ​യും സ​ന്ദ​ർ​ശി​ച്ച​തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.​സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് കേ​ന്ദ്രം റി​പ്പോ​ർ​ട്ട് തേ​ടി.

Latest News

Corehub Up