Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Vs Saurashtra

നി​ധീ​ഷി​ന് ആ​റ് വി​ക്ക​റ്റ്; സൗ​രാ​ഷ്ട്ര 160ന് ​പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സൗ​രാ​ഷ്ട്ര​യെ 160 റ​ണ്‍​സി​ന് എ​റി​ഞ്ഞി​ട്ട് കേ​ര​ളം. എം.​ഡി. നി​ധീ​ഷി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് സൗ​രാ​ഷ്ട്ര​യെ ത​ക​ർ​ത്ത​ത്. 13 ഓ​വ​റി​ൽ 20 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റു​ക​ളാ​ണ് നി​ധീ​ഷ് സ്വ​ന്ത​മാ​ക്കി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര 55.2 ഓ​വ​റി​ൽ 160ന് ​ഓ​ൾ​ഔ​ട്ടാ​യി. ജ​യ് ഗോ​ഹി​ലി​നു മാ​ത്ര​മാ​ണ് സൗ​രാ​ഷ്ട്ര നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത്. 123 പ​ന്തു​ക​ൾ നേ​രി​ട്ട ജ​യ് ഗോ​ഹി​ൽ ര​ണ്ട് സി​ക്സും 11 ഫോ​റും ഉ​ൾ​പ്പെ​ടെ 84 റ​ണ്‍​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ഗ​ജ്ജ​ർ സ​മ്മ​ർ 56 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ജെ. ​ഉ​ന​ദ്ഘ​ട്ട് 16 റ​ണ്‍​സും പ്രേ​ര​ക് മ​ങ്കാ​ട് 13ഉം ​ഡി.​ജെ. ജ​ഡേ​ജ 11 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല.

കേ​ള​ത്തി​നാ​യി നി​ധീ​ഷ് ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ബാ​ബാ അ​പ​രാ​ജി​ത് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ പി​ഴു​തു. ഏ​ദ​ൻ ആ​പ്പി​ൽ ടോം ​ഒ​രു വി​ക്ക​റ്റും നേ​ടി.

 

Latest News

Corehub Up