തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ ടോസ് നേടിയ കേരളം ഫിൽഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കർണാടകയോട് ഇന്നിംഗ്്സ് തോൽവി വഴങ്ങിയ കേരളത്തിന് ഇന്നത്തെ മത്സരം നിർണായകമാണ്.
മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്റാണുള്ളത്.
തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി.കെ. നായിഡു ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച വരുണ്‍ നായനാർ, ആകർഷ് എ. കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.
കേരള ടീം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, ആകർഷ് എ. കൃഷ്ണമൂർത്തി, സച്ചിൻ ബേബി, ബാബ അപരാജിത്, അഹ്മദ് ഇമ്രാൻ, വരുണ്‍ നായനാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, ഏദൻ ആപ്പിൾ ടോം.
സൗരാഷ്ട്ര ടീം: ജെ ഉനദ്ഘട്ട് (ക്യാപ്റ്റൻ), എ.വി. വാസവദ, എച്ച.് ദേശായി, ജയ് ഗോഹിൽ, പ്രേരക് മങ്കാട്, ചിരാഗ് ജാനി, ഡി.എ. ജഡേജ, ഗജ്ജർ സമ്മർ, അൻഷ് ഗോസായി, ഹിറ്റെൻ കൻബി, യുവരാജ് സിംഗ് ദോഡിയ.
Tags : RANJI TROPHY ELITE Kerala Kerala vs Saurashtra KCA Cricket cricket