തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളാണ് എംഎൽഎയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇരു മണ്ഡലം കമ്മിറ്റികളുടെയും സംയുക്ത യോഗത്തിലാണ് എംഎൽഎയ്ക്കെതിരെ വിമർശനമുയർത്തി പ്രമേയം പാസാക്കിയത്.
പ്രാദേശിക നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണമെന്ന ആവശ്യവും പ്രമേയത്തിലുണ്ട്. വിഷയത്തിൽ ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാനാണ് പ്രാദേശിക നേതാക്കളുടെ നീക്കം.
അതേസമയം ചിറയിൻകീഴിലുണ്ടായ കൈയാങ്കളിയും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് എംഎൽഎയ്ക്കെതിരെ മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്.