Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kothamangalam CI

കോ​ത​മം​ഗ​ലം സി​ഐ​യ്‌​ക്കെ​തി​രാ​യ ഭീ​ഷ​ണി പോ​സ്റ്റ്; മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി അ​ര്‍​ജു​ന്‍ ആ​യ​ങ്കി

കൊ​ച്ചി: കോ​ത​മം​ഗ​ലം സി​ഐ​യ്‌​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി അ​ര്‍​ജു​ന്‍ ആ​യ​ങ്കി. ത​ന്നെ അ​ന്യാ​യ​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് എ​ന്നാ​ണ് അ​ര്‍​ജു​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മൂ​ന്നി​ന് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി അ​ട​ക്കം അ​ഞ്ചു പേ​രെ കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

കോ​ത​മം​ഗ​ലം സി​ഐ പ്ര​ശാ​ന്തി​നെ വ്യ​ക്തി​പ​ര​മാ​യി ല​ക്ഷ്യ​മി​ട്ടു​ള്ള പോ​സ്റ്റി​ല്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം സ​മാ​ധാ​ന​മാ​യി പെ​ന്‍​ഷ​ന്‍ വാ​ങ്ങി ശി​ഷ്ട​ജീ​വി​തം ന​യി​ക്കാ​ന്‍ സി​ഐ​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​യ​ങ്കി പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ഓ​രോ ദി​വ​സ​ത്തെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് കൃ​ത്യ​മാ​യി ക​ണ​ക്കു ചോ​ദി​ക്കു​മെ​ന്നും പോ​സ്റ്റി​ല്‍ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ഭീ​ഷ​ണി പോ​സ്റ്റി​ല്‍ കേ​സ് എ​ടു​ക്കു​ക​യും അ​ര്‍​ജു​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ കോ​ത​മം​ഗ​ലം പോ​ലീ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍​ജു​ന്‍ ആ​യ​ങ്കി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​പ്പോ​ഴും വേ​ട്ട​യാ​ടു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Latest News

Corehub Up