വിഴിഞ്ഞം: ഓണത്തെ വരവേൽക്കാൻ കോവളം ഒരുങ്ങി. നാളെ മുതൽ വിവിധ കലാവേദികൾ സജീവമാകും.
വെള്ളാർ ക്രാഫ്റ്റ് വില്ലേജ്, കോവളം ഗ്രോ ബീച്ച്, വെള്ളായണി എന്നിവയ്ക്കുപരി ആദ്യമായി കിരീടം പാലവും ഓണാഘോഷത്തിനു വേദിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആറുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാമാങ്കത്തിന് 500-ൽപ്പരം കലാകാരൻമാർ ദൃശ്യ വിരുന്നൊരും.
ജില്ലാ ടൂറിസം പ്രമേഷൻ കൗൺസിലിനൊപ്പം ആദ്യമായി ടൂറിസം വകുപ്പും സംയുക്തമായി വമ്പൻ പരിപാടികളാണ് ഒരുക്കുന്നത്. നാളെ വൈകുന്നേരം ഏഴ് മുതൽ ഒൻപത് വരെ നടക്കുന്ന മ്യൂസിക് ബാന്റോടു കൂടിയാണ് പ്രധാന കേന്ദ്രമായ വെള്ളാർ ക്രാഫ്റ്റ് വില്ലേജിലെ വേദിയുണരുന്നത്.
നാളെ വൈകുന്നേരം ആറു മുതൽ ഏഴുവരെ കർണാട്ടിക് ഹിന്ദുസ്ഥാനി വോക്കൽ ജൂഗൽ ബന്ധി, മധുര രാഗം മധുരം മ്യൂസിക് നൈറ്റ് എന്നിവയുണ്ടാ കും. 27ന് വൈകുന്നേരം ആറു മുതൽ ഏഴ് വരെ ദീക്ഷിത് ബാന്റ്, ഏഴ്മുതൽ ഒൻപത് വരെ ഗാനമേള. 28ന് വൈകുന്നേരം ആറ് മുതൽ ഏഴുവരെ തെയ്യം, ഏഴ് മുതൽ ഒൻപത് വരെ ചന്ദ്രകളഭംമ്യൂസിക് നൈറ്റ്. 29ന് ആറു മുതൽ സുഡാപ്പ കഥക്, ഏഴ് മുതൽ മെഗാ ഫ്യൂഷൻ മ്യൂസിക്. 30ന് വൈകുന്നേരം ഏഴു മുതൽ നടക്കുന്ന മ്യൂസിക് ഷോയോടെ കലാമേളക്ക് പരിസമാപ്തിയാകും.
കോവളത്തെ വേദികളെല്ലാം ദിവസവും വൈകുന്നേരം ഏഴ് മുതൽ സജീവമാകും. നാളെ ആരവം മെഗാ ഷോ, 26ന് തിമൃതോം മെഗാ ഷോ, 27ന് ഗന്ധർവ്വയാമം, 28ന് മ്യൂസിക് ബാന്റ്, 29 ന് മ്യൂസിക് ബാന്റ് എന്നിങ്ങനെയുള്ള വമ്പൻ കലാപരിപാടികളോടെ അഞ്ചു ദിനം കോവളം ഉണർന്നിരിക്കും.
നാലുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് വെള്ളയാണി വേദിയൊരുക്കുന്നത്. നാളെ വൈകുന്നേരം ആറിനുള്ള വീണ ഫ്യൂഷൻ കഴിഞ്ഞ് ഒൻപത് മണി വരെ നീളുന്ന ഗാനമേളവരെ വേദി ഉണർന്നിരിക്കും. 26ന് വൈകുന്നേരം കഥാപ്രസംഗം, 9.30 വരെ ഗാനമേള, 27ന് വൈകു ന്നേരം 6.30 മുതൽ 7.30 വരെ കോമഡിഷോ, 9.30 വരെ ഗാനമേള, 28ന് വൈകുന്നേരം ആറ് മുതൽ ജുഗൽ ബന്ധി, 9.30 വരെ ഗാനമേള എന്നിവയുണ്ടാകും.
കിരീടം പാലത്തിൽ നാളെ വൈകുന്നേരം നാലു മുതലുള്ള ഘോഷയാത്രയോടും ഉദ്ഘാടന സമ്മേളനത്തോടെയും അരങ്ങുണരം. തുടർന്ന് ആറു മുതൽ സോപാന സംഗീതം, ഹലോ ഗൈസ് എന്നിവ നടക്കും. 26 ന് വൈകുന്നേരം അഞ്ചിനു ക്ലാസിക്കൽ ഫ്യൂഷൻ, ആറിനു തിരുവാതിര എന്നിവയുണ്ടാകും.
നെടുമങ്ങാട്: താലൂക്ക് ഓഫീസും ആർഡി ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഒണാഘോഷം ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ് തു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. മെഗാ പൂക്കളവും സദ്യയും ഒരുക്കിയിരുന്നു. സമൂഹത്തിലെ നിർധനർക്കുള്ള ഓണക്കിറ്റ്, ഓണക്കോടി വിതരണവും നടന്നു