x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഘോഷത്തിനൊ​രു​ങ്ങി കോ​വ​ളം; നാ​ളെ വേ​ദി​ക​ൾ ഉ​ണ​രും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 24, 2026 02:18 AM IST | Updated: August 24, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കോ​വ​ളം ഒരു​ങ്ങി. ​നാ​ളെ മു​ത​ൽ വി​വി​ധ ക​ലാ​വേ​ദി​ക​ൾ സ​ജീ​വ​മാ​കും.

വെ​ള്ളാ​ർ ക്രാ​ഫ്‌​റ്റ് വി​ല്ലേ​ജ്, കോ​വ​ളം ഗ്രോ ​ബീ​ച്ച്, വെ​ള്ളാ​യ​ണി എ​ന്നി​വ​യ്ക്കുപ​രി ആ​ദ്യ​മാ​യി കി​രീടം പാ​ല​വും ഓ​ണാ​ഘോ​ഷ​ത്തി​നു വേ​ദി​യാ​കു​ന്നു എ​ന്ന​ പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ആ​റുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​മാ​മാ​ങ്ക​ത്തി​ന് 500-ൽ​പ്പ​രം ക​ലാ​കാ​ര​ൻ​മാ​ർ ദൃ​ശ്യ വി​രു​ന്നൊ​രും.

ജി​ല്ലാ ടൂ​റി​സം പ്ര​മേ​ഷ​ൻ കൗ​ൺ​സി​ലി​നൊ​പ്പം ആ​ദ്യ​മാ​യി ടൂ​റി​സം വ​കു​പ്പും സം​യു​ക്ത​മാ​യി വ​മ്പ​ൻ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ ന​ട​ക്കു​ന്ന മ്യൂ​സി​ക് ബാ​ന്‍റോടു കൂ​ടി​യാ​ണ് പ്ര​ധാ​ന കേ​ന്ദ്ര​മാ​യ വെ​ള്ളാ​ർ ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ലെ വേ​ദി​യു​ണ​രു​ന്ന​ത്.

നാളെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഏ​ഴുവ​രെ ക​ർ​ണാ​ട്ടി​ക് ഹി​ന്ദു​സ്ഥാ​നി വോ​ക്ക​ൽ ജൂ​ഗ​ൽ ബ​ന്ധി, മ​ധു​ര രാ​ഗം മ​ധു​രം മ്യൂ​സി​ക് നൈ​റ്റ് എന്നിവയുണ്ടാ കും. 27ന് ​വൈ​കു​ന്നേ​രം ആറു മു​ത​ൽ ഏ​ഴ് വ​രെ ദീ​ക്ഷി​ത് ബാ​ന്‍റ്, ഏ​ഴ്മു​ത​ൽ ഒ​ൻ​പ​ത് വ​രെ ഗാ​ന​മേ​ള. 28ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഏ​ഴുവ​രെ തെ​യ്യം, ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ ച​ന്ദ്ര​ക​ള​ഭം​മ്യൂ​സി​ക് നൈ​റ്റ്. 29ന് ആറു മുത​ൽ സു​ഡാ​പ്പ ക​ഥ​ക്, ഏ​ഴ് മു​ത​ൽ മെ​ഗാ ഫ്യൂ​ഷ​ൻ മ്യൂ​സി​ക്. 30ന് ​വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ ന​ട​ക്കു​ന്ന മ്യൂ​സി​ക് ഷോ​യോ​ടെ ക​ലാ​മേ​ള​ക്ക് പ​രി​സ​മാ​പ്‌​തി​യാ​കും.

കോ​വ​ള​ത്തെ വേ​ദി​ക​ളെ​ല്ലാം ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ സ​ജീ​വ​മാ​കും. നാ​ളെ ആ​ര​വം മെ​ഗാ ഷോ​, 26ന് തി​മൃ​തോം മെ​ഗാ ഷോ, 27​ന് ഗ​ന്ധ​ർ​വ്വ​യാ​മം, 28ന് ​മ്യൂ​സി​ക് ബാന്‍റ്, 29 ന് ​മ്യൂ​സി​ക് ബാ​ന്‍റ് എ​ന്നി​ങ്ങ​നെ​യു​ള്ള വ​മ്പ​ൻ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ഞ്ചു ദി​നം കോ​വ​ളം ഉ​ണ​ർ​ന്നി​രി​ക്കും.

നാ​ലുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് വെ​ള്ള​യാ​ണി വേ​ദി​യൊ​രു​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം ആ​റിനുള്ള വീ​ണ ഫ്യൂ​ഷ​ൻ ക​ഴി​ഞ്ഞ് ഒ​ൻ​പ​ത് മ​ണി വ​രെ നീ​ളു​ന്ന ഗാ​ന​മേ​ള​വ​രെ വേ​ദി ഉ​ണ​ർ​ന്നി​രി​ക്കും. 26ന് ​വൈ​കു​ന്നേ​രം ക​ഥാ​പ്ര​സം​ഗം, 9.30 വ​രെ ഗാ​ന​മേ​ള, 27ന് വൈകു ന്നേരം 6.30 മു​ത​ൽ 7.30 വ​രെ കോ​മ​ഡി​ഷോ, 9.30 വ​രെ ഗാ​ന​മേ​ള, 28ന് ​വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ജു​ഗ​ൽ ബ​ന്ധി, 9.30 വ​രെ ഗാ​ന​മേ​ള​ എന്നിവയുണ്ടാകും.

കി​രീ​ടം പാ​ല​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലു മു​ത​ലു​ള്ള ഘോ​ഷ​യാ​ത്ര​യോ​ടും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ​യും അ​ര​ങ്ങു​ണ​രം. തു​ട​ർ​ന്ന് ആ​റു മു​ത​ൽ സോ​പാ​ന സം​ഗീ​ത​ം, ഹ​ലോ ഗൈ​സ് എന്നിവ ന​ട​ക്കും. 26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ, ആറിനു തി​രു​വാ​തി​ര എന്നിവയുണ്ടാകും.

നെ​ടു​മ​ങ്ങാ​ട്: താ​ലൂ​ക്ക് ഓ​ഫീ​സും ആ​ർഡി ​ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഒ​ണാ​ഘോ​ഷം ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ് തു. ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മെ​ഗാ പൂ​ക്ക​ള​വും സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​ർ​ക്കു​ള്ള ഓ​ണ​ക്കി​റ്റ്, ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ന​ട​ന്നു

Tags : Kovalam in celebration NattuVishasham DistrictNews

Recent News

Corehub Up