x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്ത് സി​സി​ടി​വി ഇ​ല്ലാ​ത്ത​ത് തി​രി​ച്ച​ടി

വെബ് ഡെസ്ക്
Published: August 24, 2026 02:30 AM IST | Updated: August 24, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

പൂ​ജ​പ്പു​ര: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ യുണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു കേ​സെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​രും പ​രാ​തി ന​ൽ​കാ​ത്ത​ത് കൊ​ണ്ടാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് കൈ​യാ​ങ്ക​ളി ഉ​ണ്ടാ​യ​ത്. ജൂ​ണി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഡി​ജെ പാ​ർ​ട്ടി​യും ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം സം​ബ​ന്ധി​ച്ച ഓ​ർ​ഡ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നെ​പ്പ​റ്റി സം​സാ​ര​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്നു പ​ര​സ്പ​രം വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളാ​യ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഡി​ജെ പാ​ർ​ട്ടി​യി​ലും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത​ത്.

സം​ഘ​ർ​ഷ​ത്തി​ൽ അ​ഞ്ചോ​ളം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ത​ക്ക തെ​ളി​വു​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ൽ താ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും അ​തേ​സ​മ​യം ഡി​ജെ പാ​ർ​ട്ടി​ക​ളെ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബൈ​ക്കി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ​തു​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ നി​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടും ആ​ധി​കാ​രി​ക​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

ഈ ​ഭാ​ഗ​ത്തൊ​ന്നും സി​സി​ടി​വി കാ​മ​റ​ക​ൾ ഇ ​ല്ലാ ത്ത​ത് തി​രി​ച്ച ടി​യാ​യി​രി​ക്കു​ക യാ​ണ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ൽ പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഒ​രു സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ ആ​വ​ശ്യം വേ​ണ്ടു​ന്ന​താ​ണ്. എ​ന്നാ​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​മ​റ​ക​ൾ ഇ​ല്ലെ​ന്നു​ള്ള​ത് സു​ര​ക്ഷാ​വീ​ഴ്ച​യി​ലേ​ക്കും വി​ര​ൽ​ചൂ​ണ്ടു​ന്നു​ണ്ട്.

Tags : CCTV NattuVishasham DistrictNews

Recent News

Corehub Up