x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ര്‍ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 24, 2026 03:20 AM IST | Updated: August 24, 2026 03:20 AM IST

മോ​ഹ​ന​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത​തൂ​ണി​ലി​ടി​ച്ച് ഡ്രൈ​വ​ര്‍ മ​രി​ച്ചു. മ​ടി​ക്കൈ കീ​ക്കാം​കോ​ട്ടെ എം.​എ​സ്. മോ​ഹ​ന​ന്‍ (58) ആ​ണ് മ​രി​ച്ച​ത്.

യാ​ത്ര​ക്കാ​രാ​യ ര​ണ്ടു സ്ത്രീ​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പു​തി​യ​കോ​ട്ട ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ലാ​മി​പ​ള്ളി സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു മോ​ഹ​ന​ന്‍. ആ​ലാ​മി​പ​ള്ളി​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: അ​ജ​യ്, അ​നു​രാ​ഗ്. മ​രു​മ​ക​ള്‍: നി​മി​ഷ.

Tags : NattuVishesham DistrictNews

Recent News

Corehub Up