ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ സ്വിമ്മിംഗ് വേവ്സ് അക്വാട്ടിക്ക് ക്ലബിന്റെ നേതൃത്വത്തിൽ ഓണപ്പൂക്കളം ഒരുക്കിയപ്പോൾ. -ജയ്ദീപ് ചന്ദ്ര
കണ്ണൂർ: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ജില്ലാതല ഓണം വാരാഘോഷം ഇന്നു മുതല്‍ 30 വരെ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുമെന്ന് ടി.ഒ. മോഹനന് എംഎല്‍എ. കലയും സംഗീതവും വിനോദവും പാരമ്പര്യവും ഒത്തുചേരുന്ന ഈ ആഘോഷവേദിയില്‍ കുടുംബസമേതം ആസ്വദി ക്കാനാകുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് പത്രസമ്മേളന ത്തില്‍ എംഎൽഎ അറിയിച്ചു. ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30 ന് മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് കലാ പരിപാടികള്‍ ആരംഭിക്കും.
30ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ഊര്‍പ്പള്ളി വയലില്‍ മഴയുത്സവവും ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മഡ് ഫുട്ബോൾ, കമ്പവലി, ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് റംഷി പട്ടുവം നയിക്കുന്ന നാടന്‍ കലാമേള എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ഡിടിപിസി സെക്രട്ടറി ഡി.വി. പ്രഭാത്, റിജില്‍ മാക്കുറ്റി, സി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ മേലെ ചൊവ്വയിലെ പാതിരിപ്പറമ്പ് അമലാഭവനിലെ അന്തേവാസികൾക്കൊപ്പം ഓണാഘോഷം നടത്തി. അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ഓണസദ്യ നൽകുകയും ചെയ്തു. അന്തേവാസികൾക്കൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു
കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഡോ. വി.എൻ. രമണി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ വി.വി. ഉപേന്ദ്രൻ, കെ.സി. രാജൻ, ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞി മൊയ്തീൻ, സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ വേലായുധൻ, ഗീത കൊമ്മേരി, കോർപറേഷൻ കൗൺസിലർ ഉഷാകുമാരി, അമലഭവൻ മാനേജർ സിസ്റ്റർ മരീന മാത്യു, അജിതാ കോളി, ലക്ഷ്മി കൈതപ്പുറം, പി.സി. പ്രേമവല്ലി, നാരായണൻ കൊയിറ്റി എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ നഗരസഭ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭ ഭരണ സമിതിയുടെയും ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി പി.എൻ. അനീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കലാ-കായിക മത്സരങ്ങൾ നടന്നു.
ഇരിട്ടി സംഗീതസഭ
ഇരിട്ടി: ഇരിട്ടി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ഓണപ്പൂത്താലം ഓണാഘോഷവും കുടുംബ സംഗമവും നടത്തി. റിവർ ബ്രീസ് ഗാർഡനിൽ നടന്ന പരിപാടി ചലച്ചിത്ര താരം വിപിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു.
സംഗീതസഭ വൈസ് പ്രസിഡന്റ് കെ.സി. ജോസ് അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
ഇരിട്ടി താലൂക്ക് ഒാഫിസ്
ഇരിട്ടി: ഇരിട്ടി താലൂക്ക് ഓഫിസിലെ ഓണാഘോഷ പരിപാടി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ സി.വി. പ്രകാശൻ, ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ, ഇരിട്ടി തഹസിൽദാർ എൻ. സീമ, എൽആർ തഹസിൽദാർ പി.വി. ബീന തുടങ്ങിയവർ നേതൃത്വം നൽകി.
വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ
വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ഓണാഘോഷം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. ഹസൻ അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി വീർപ്പാട് ശാഖ
എസ്എൻഡിപി വീർപ്പാട് ശാഖ യോഗത്തിന്റേയും വിവിധ പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആഘോഷങ്ങൾ നടത്തി. വീർപ്പാട് ശ്രീനാരായണഗുരു കോളജിൽ കുടുംബ യോഗങ്ങളുടെ നേതൃത്വത്തിൽ പൂക്കള മത്സരം കുട്ടികൾക്കായി കലാകായിക മത്സരങ്ങൾ വടംവലി മത്സരം എന്നിവ നടന്നു.
കർഷക ഓണച്ചന്ത
കേളകം: ഓണത്തോടനുബന്ധിച്ച് കേളകം കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി കർഷക ഓണച്ചന്തയ്ക്ക് കൃഷിഭവൻ അങ്കണത്തിൽ തുടക്കമായി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത രാജു അധ്യക്ഷത വഹിച്ചു.
നാളെവരെയാണു ചന്ത പ്രവർത്തിക്കുക. വിഷരഹിതമായ നാടൻ, ജൈവ പച്ചക്കറികൾ ഉൾപ്പെടെയാണു വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. മൊത്തവിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണു മുൻകൂട്ടി രജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇതിലൂടെ കർഷകർക്ക് ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും സാധിക്കും.
ഓണക്കിറ്റ് വിതരണം
കേളകം: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാല ആൻഡ് ഗ്രന്ഥാലയം അക്ഷരസേനയുടെ ആഭിമുഖ്യത്തിൽ സാന്ത്വന സേവന പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പു രോഗികളെ സന്ദർശിക്കലും ഓണക്കിറ്റ് വിതരണവും നടത്തി.
ആശാവർക്കർ മിനി സജി വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് അക്ഷരസേന കൺവീനർ ഇ.കെ. ഷിജു, ചെയർമാൻ പി.വി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ കിടപ്പുരോഗീ സന്ദർശനവും ഓണക്കിറ്റ് വിതരണവും നടത്തി.
വായനശാല പ്രസിഡന്റ് ഒ.എ. ജോബ്, സെക്രട്ടറി ജിമ്മി ഏബ്രഹാം, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ. സജി, വി.ആർ. അശോകൻ, പ്രമീള സുരേന്ദ്രൻ, മല്ലിക പൗലോസ്, സിജിമോൾ സുരേഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews