x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ഴി മ​ല​മ്പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി​ലൈ​ൻ റോ​ഡു​മാ​ർ​ഗം മ​തി​യെ​ന്നു മ​ല​യോ​ര ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: August 24, 2026 04:19 AM IST | Updated: August 24, 2026 04:19 AM IST

ചെ​ങ്കു​ത്താ​യ കാ​ടി​നു​ള്ളി​ൽ ലൈ​നി​ലേ​ക്കു​വീ​ണ മ​രം മു​റി​ച്ചു​മാ​റ്റു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി മ​ല​മ്പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി​ലൈ​ൻ ക​ണി​ച്ചി​പ​രു​ത​യി​ൽ​നി​ന്നും റോ​ഡു​മാ​ർ​ഗ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി മ​ല​യോ​ര​വാ​സി​ക​ൾ സ​മ​ര​രം​ഗ​ത്തേ​ക്ക്.
കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ​നി​ന്നും കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രു​വി​ലെ കാ​ടി​നു​ള്ളി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ വൈ​ദ്യു​തി​ലൈ​ൻ ഇ​രി​ക്ക​ണ​പാ​റ വ​ഴി പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്കി​ലെ​ത്തു​ന്ന​ത്. കാ​ടി​നു​ള്ളി​ലെ ലൈ​നി​ൽ ഇ​ട​യ്ക്കി​ടെ മ​രം​വീ​ണും മ​ര​ക്കൊ​മ്പു​വീ​ണും ദി​വ​സ​ങ്ങ​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.
കാ​ടി​നു​ള്ളി​ലൂ​ടെ​യു​ള്ള ലൈ​നി​ൽ ശ​നി​യാ​ഴ്ച മ​രം​വീ​ണ് 12 മ​ണി​ക്കൂ​റോ​ള​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. ഇ​തു​മൂ​ലം വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും കു​ടി​വെ​ള്ള സം​വി​ധാ​ന​ങ്ങ​ളും താ​റു​മാ​റാ​യി. മൊ​ബൈ​ൽ​ഫോ​ൺ ചാ​ർ​ജു​ചെ​യ്യാ​ൻ​പോ​ലും ക​ഴി​യാ​തെ മ​ല​യോ​ര കു​ടും​ബ​ങ്ങ​ൾ ഏ​റെ വ​ല​ഞ്ഞു. പാ​ല​ക്കു​ഴി​ക്ക് റോ​ഡ് വ​രും​മു​മ്പ് വെ​സ്റ്റ​ഡ് ഫോ​റ​സ്റ്റി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി ലൈ​നാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. ഇ​തി​നാ​ൽ ലൈ​നി​ൽ എ​ന്തെ​ങ്കി​ലും പ​ണി​ക​ൾ വ​ന്നാ​ൽ ഏ​റെ ക്ലേ​ശ​ക​ര​മാ​കും.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ തോ​ളി​ൽ ചു​മ​ന്നും വ​ലി​ച്ചു​മൊ​ക്കെ കൊ​ണ്ടു​പോ​ക​ണം. ക​ഴി​ഞ്ഞ എ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി ഇ​ത്ത​ര​ത്തി​ൽ കാ​ടി​നു​ള്ളി​ലൂ​ടെ​യു​ള്ള ലൈ​നി​ൽ കേ​ടു​പാ​ടു സം​ഭ​വി​ക്കു​ന്നു​ണ്ട്. മ​ല​ഞ്ചെ​രി​വി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പോ​സ്റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​ക​രു​ന്ന സ്ഥി​തി​യും മു​മ്പു​ണ്ടാ​യി​ട്ടു​ണ്ട്. പാ​ല​ക്കു​ഴി​യി​ലെ ചെ​റു​പ്പ​ക്കാ​രാ​ണ് വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പ​മു​ണ്ടാ​വു​ക. ചെ​റു​പ്പ​കാ​ർ സം​ഘ​ടി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി ന​ട​ക്കി​ല്ല. കാ​ടി​നു​ള്ളി​ൽ എ​വി​ടെ​യാ​ണ് ലൈ​ൻ ത​ക​രാ​ർ എ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ​പോ​ലും പ​ല​പ്പോ​ഴും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളു​മു​ണ്ട്. പ​ന്നി​ക്കൂ​ട്ട​ങ്ങ​ളും ക​ര​ടി, പു​ലി തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ത്തു​കൂ​ടി​യാ​ണ് ലൈ​ൻ പോ​കു​ന്ന​ത്. ഇ​തി​നാ​ൽ അ​തി​സാ​ഹ​സി​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി പ​ല​പ്പോ​ഴും വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്ക​ൽ പ്ര​ക്രി​യ ന​ട​ക്കു​ന്ന​ത്. ക​ണ​ച്ചി​പ​രു​ത​യി​ൽ നി​ന്നു​ള്ള ടാ​ർ​റോ​ഡി​ലൂ​ടെ പൂ​ത​ന​ക്ക​യം വ​രെ വൈ​ദ്യു​തി ലൈ​ൻ എ​ത്തി​യി​ട്ടു​ണ്ട്.

അ​വി​ടെ​നി​ന്നും നാ​ലു​കി​ലോ​മീ​റ്റ​ർ​കൂ​ടി ലൈ​ൻ വ​ലി​ച്ചാ​ൽ പോ​സ്റ്റു​ക​ളു​ള്ള പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്കി​ലെ​ത്തും. പാ​ല​ക്കു​ഴി​ക്കാ​ർ നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഇ​ക്കാ​ര്യം. വൈ​ദ്യു​തി​ലൈ​ൻ റോ​ഡ് വ​ഴി​യാ​ക്കി​യാ​ൽ അ​ത് കെ​എ​സ്ഇ​ബി ക്കും ​വ​ലി​യ ആ​ശ്വാ​സ​മാ​കും. ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ലൈ​ൻ വ​ർ​ക്കു​ക​ളും ഇ​തോ​ടെ ഒ​ഴി​വാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഇ​നി​യും വൈ​കി​യാ​ൽ സ​മ​ര​മാ​ർ​ഗ​മ​ല്ലാ​തെ ത​ങ്ങ​ൾ​ക്കു മു​ന്നി​ൽ മ​റ്റു​വ​ഴി​ക​ളി​ല്ലെ​ന്നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up