x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​വാ​യൂ​ർ ക​ട​ക്കാ​ൻ പെ​ടാ​പ്പാ​ട്

വെബ് ഡെസ്ക്
Published: August 24, 2026 04:34 AM IST | Updated: August 24, 2026 04:34 AM IST

കൊ​ഴു​വാ​യൂ​ർ​ ടൗ​ൺ കു​ഴ​ൽ​മ​ന്ദം തി​രി​വു​പാ​ത​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കൊ​ടു​വാ​യൂ​ർ: പ​തി​വു തി​ര​ക്കി​നൊ​പ്പം ഓ​ണ​ത്തി​ര​ക്കും കൂ​ടി​യാ​യ​തോ​ടെ വീ​ർ​പ്പു​മു​ട്ടി കൊ​ടു​വാ​യൂ​ർ ടൗ​ൺ.

കു​ഴ​ൽ​മ​ന്ദ​ത്തേ​ക്കു തി​രി​യു​ന്ന റോ​ഡി​ലും വാ​ഹ​ന​ത്തി​ര​ക്ക് കൂ​ടി​യ​തോ​ടെ ടൗ​ണി​ൽ നി​ന്നു​തി​രി​യാ​നാ​കാ​ത്ത അ​വ​സ്ഥ. തൃ​ശൂ​ർ- പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത കൊ​ടു​വാ​യൂ​രി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സാ​ധാ​ര​ണ മി​ക്ക​സ​മ​യ​വും ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​കാ​റു​ണ്ട്.

അ​തി​നു​പു​റ​മേ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഓ​ണ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ര​ക്കും. ആ​ൽ​ത്ത​റ മു​ത​ൽ പാ​ല​ക്കാ​ട് തി​രി​വു​പാ​ത​വ​രെ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി​യാ​ണ് നീ​ങ്ങു​ന്ന​ത്. കാ​ൽ​ന​ട​ക്കാ​രും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.
ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തും ഏ​റെ​പ​ണി​പ്പെ​ട്ടാ​ണ്. ടൗ​ണി​ൽ വീ​തി​കു​റ​ഞ്ഞ സ്ഥ​ല​മെ​ന്ന​തി​നാ​ൽ തി​രി​വു​പാ​ത​യി​ൽ ഹോം​ഗാ​ർ​ഡി​ന്‍റെ സേ​വ​ന​മു​ണ്ടെ​ങ്കി​ലും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​വു​ക​യാ​ണ്.

കൊ​ടു​വാ​യൂ​രി​ലെ കാ​ല​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി ബൈ​പാ​സ് പ​ദ്ധ​തി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടെ​ങ്കി​ൽ ഫ​യ​ലി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​ർ മു​ഖം​തി​രി​ക്കു​ന്നെ​ന്നാ​ണ് പ​ര​ക്കേ​യു​ള്ള ആ​ക്ഷേ​പം.

Tags : NattuVishesham DistrictNews

Recent News

Corehub Up