x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ഒാണത്തിരക്ക്

വെബ് ഡെസ്ക്
Published: August 24, 2026 03:58 AM IST | Updated: August 24, 2026 03:58 AM IST

നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്.

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ഓ​ണം വാ​രാ​ഘോ​ഷം ഇ​ന്നു മു​ത​ല്‍ 30 വ​രെ ക​ണ്ണൂ​ര്‍ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ. ക​ല​യും സം​ഗീ​ത​വും വി​നോ​ദ​വും പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന ഈ ​ആ​ഘോ​ഷ​വേ​ദി​യി​ല്‍ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി ക്കാ​നാ​കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ത്ര​സ​മ്മേ​ള​ന ത്തി​ല്‍ എം​എ​ൽ​എ അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 6.30 ന് ​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ലാ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

30ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ ഊ​ര്‍​പ്പ​ള്ളി വ​യ​ലി​ല്‍ മ​ഴ​യു​ത്സ​വ​വും ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ഡ് ഫു​ട്‌​ബോ​ൾ, ക​മ്പ​വ​ലി, ഫോ​ക് ലോ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് റം​ഷി പ​ട്ടു​വം ന​യി​ക്കു​ന്ന നാ​ട​ന്‍ ക​ലാ​മേ​ള എ​ന്നി​വ​യും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ഡി.​വി. പ്ര​ഭാ​ത്, റി​ജി​ല്‍ മാ​ക്കു​റ്റി, സി. ​സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
നെ​ല്ലി​ക്കു​റ്റി സ്കൂ​ൾ

നെ​ല്ലി​ക്കു​റ്റി: ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷം'​ത്രി​ല്ലോ​ണം' വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പൂ​ക്ക​ളം തീ​ർ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ചെ​ണ്ട​മേ​ള ത്തോ​ടെ മാ​വേ​ലി മ​ന്ന​നെ സ്കൂ​ളി​ലേ​ക്ക് വ​ര​വേ​റ്റു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി വൈ​വി​ധ്യ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് നെ​ല്ലി​ക്കു​റ്റി ടൗ​ണി​ലേ​ക്ക് വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ സോ​ജ​ൻ​കാ​രാ​മ​യി​ൽ, എം. ​രാ​ജു​മാ​ത്യു, മ​ഞ്ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സാ​ന്താ​മ​രി​യ അ​യ​ൽ​ക്കൂ​ട്ടം

ആ​ല​ക്കോ​ട്: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സ് ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റി​നു കീ​ഴി​ലെ സാ​ന്താ​മ​രി​യ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മി​ക​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ആ​ല​ക്കോ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ കെ. ​മു​നീ​റി​നെ​യാ​ണു ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തം​ഗം പി. ​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് ഓ​മ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌എ​എ​സ്ഐ കെ. ​മു​നീ​ർ, ശ്രേ​യ​സ് സോ​ണ​ൽ മാ​നേ​ജ​ർ സാ​ജ​ൻ വ​ർ​ഗീ​സ്, സി​ഇ​ഒ ശ്യാ​മ​ള മോ​ഹ​ന​ൻ, ജി​നു ജി​ജി, ടോ​മി മാ​ന്ത​റ, ഗാ​ഥ തോ​മ​സ്, ജി​ജി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ദ​യ​ഗി​രി​യി​ൽ ക​ർ​ഷ​ക​ച്ച​ന്ത

‌ ഉ​ദ​യ​ഗി​രി: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക​ച്ച​ന്ത​യ്ക്ക് തു​ട​ക്ക​മാ​യി. ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ ക​ർ​ഷ​ക​ച്ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ബ ഡാ​നി, ജോ​യി പ​ള്ളി​പ്പ​റ​മ്പി​ൽ, ബെ​ന്നി പീ​ടി​ക​യ്ക്ക​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഡീ​ന സെ​ബാ​സ്റ്റ്യ​ൻ, എ​സ്. ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ളെ വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മാ​ണു ക​ർ​ഷ​ക​ച്ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക.
ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ വി​പ​ണി​വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​ക​വി​ല​യ്ക്ക് സം​ഭ​രി​ച്ചാ​ണ് ച​ന്ത ന​ട​ത്തു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​പ​ണി വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ പ​ച്ച​ക്ക​റി​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.

Tags : NattuVishesham DistrictNews

Recent News

Corehub Up