x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​സം​ഘാം​ഗം

വെബ് ഡെസ്ക്
Published: August 24, 2026 04:30 AM IST | Updated: August 24, 2026 04:30 AM IST

ഗ​ഗ​ൻ​യാ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നെ​ന്മാ​റ ഗ​വ. ബോ​യ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം.

നെ​ന്മാ​റ: ഗ​ഗ​ൻ​യാ​ൻ ബ​ഹി​രാ​കാ​ശ ദൗ​ത്യ​സം​ഘാം​ഗം പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ നെ​ന്മാ​റ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളു​മാ​യും അ​ധ്യാ​പ​ക​രു​മാ​യും സം​വ​ദി​ച്ചു.

നെ​ന്മാ​റ​യു​ടെ മ​ണ്ണി​ൽ​നി​ന്ന് പ​ഠി​ച്ചു​യ​ർ​ന്ന് ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ന്‍റെ സ്കൂ​ൾ സ​ന്ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ടു​ള്ള പ്ര​ചോ​ദ​ന​വും ശാ​സ്ത്ര​ത്തോ​ടു​ള്ള കൗ​തു​കം വ​ർ​ധി​പ്പി​ക്കു​ന്ന അ​നു​ഭ​വ​വു​മാ​യി.

ബ​ഹി​രാ​കാ​ശ യാ​ത്ര, ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ പ​രി​ശീ​ല​നം, യാ​ത്രി​ക​ർ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ​ക്ക് പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ മ​റു​പ​ടി ന​ൽ​കി.

ശാ​സ്ത്ര​ത്തോ​ടും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തോ​ടു​മു​ള്ള താ​ത്പ​ര്യം വ​ള​ർ​ത്തു​ന്ന​തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തു​ന്ന​തി​നു​മു​ള്ള സ​ന്ദേ​ശ​വും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.
ഹെ​ഡ്മി​സ്ട്ര​സ് സി. ​ച​ന്ദ്രി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​നും പി​താ​വും സ്കൂ​ളി​ലെ​ത്തി​യ​ത്. അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി​നി, അ​നൂ​പ്, മ​ഞ്ജു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up