പല്ലശന തല്ലുമന്ദത്തെ ഓണത്തല്ല് (ഫയൽചിത്രം).
പല്ലശന: ഓണാഘോഷത്തിന്റെ ഭാഗമായി ഒഴിവുപാറ തല്ലുമന്ദത്ത് ഓണത്തല്ലിനു ദേശമക്കൾ ഒരുക്കത്തിൽ. പ്രസിദ്ധമായ ഓണത്തല്ല് ചടങ്ങുകാണാൻ തമിഴ്നാട് ഉൾപ്പെടെ അയൽസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എല്ലാവർഷവും നിരവധിപേർ എത്താറുണ്ട്.
ഇത്തവണ കൂടുതൽപേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ദേശകാരണവരുടെ പ്രതിക്ഷ. തിരുവോണ നാളിൽ തല്ലുമന്ദത്ത് വിവിധ സമുദയക്കാരുടെ ഓണത്തല്ല് അരങ്ങേറും.
അവിട്ടം ദിനത്തിൽ വേട്ടക്കൊരുമകൻകാവിൽ നായർസമുദായ കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.
നായർ സമുദായക്കാർ ഭസ്മക്കുറിയണിഞ്ഞ് പോർവിളിച്ചും ആർപ്പുവിളികളുമായി അവിട്ടത്തല്ലിൽ പങ്കെടുക്കും. ഓണത്തല്ല് കാണാൻ കുഞ്ഞുങ്ങളും സ്ത്രികളും ഗ്രാമവാസികളും ഉൾപ്പെടെ വൻജനാവലി തല്ലുമന്ദത്ത് എത്തിച്ചേരും.
Tags : NattuVishesham DistrictNews