x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തടിലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 24, 2026 03:13 AM IST | Updated: August 24, 2026 03:13 AM IST

കണ്ണൂർ പൊ​ടി​ക്കു​ണ്ടി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ഉ​ണ്ടാ​യ അ​പ​ക​ടം.

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പൊ​ടി​ക്കു​ണ്ട് മി​ൽ​മ​ക്ക് സ​മീ​പം മ​രം ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പു​തി​യ​തെ​രു ഭാ​ഗ​ത്തു​നി​ന്നും ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഒ​രു വ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പ്പെ​ട്ടു. പു​തി​യ​തെ​രു ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ടി​ക്കു​ണ്ട് - കൊ​റ്റാ​ളി റോ​ഡ് വ​ഴി തി​രി​ച്ചു​വി​ട്ടു.

സു​ള്ളി​യ​യി​ൽ നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് മ​രം ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ലോ​റി​യി​ൽ​നി​ന്ന് മ​ര​ത്ത​ടി ക​ൾ പൂ​ർ​ണ​മാ​യും റോ​ഡി​ലേ​ക്ക് വീ​ണു. അ​ര മ​ണി​ക്കൂ​റോ​ളം ഇ​രു​ഭാ​ഗ​ത്തും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​റി റോ​ഡി​ൽ നി​ന്നും നീ​ക്കി​യ​ത്. രാ​ത്രി ഏ​ട്ട​ര​യോ​ടെ മ​ര​ത്ത​ടി​ക​ൾ പൂ​ർ​ണ​മാ​യും റോ​ഡി​ൽ​നി​ന്നും നീ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് മേ​യ​ർ പി. ​ഇ​ന്ദി​ര, കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, കൗ​ൺ​സി​ല​ർ അ​നൂ​പ് ബാ​ല​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up