ഐഎംഎ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷാലിറ്റീസ് ഉത്തരമേഖലാ സമ്മേളനം കണ്ണൂരിൽ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേശ് വിളിക്കു തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: അടിസ്ഥാന തത്വങ്ങളിൽ തന്നെ വിഭിന്ന കാഴ്ചപ്പാടുകൾ പുലർത്തുന്ന വൈദ്യശാസ്ത്ര രംഗത്തെ വിവിധ ചികിത്സാരീതികളെ, അശാസ്ത്രീയമായി യോജിപ്പിക്കുന്ന സങ്കര വൈദ്യം, ചികിത്സ നിലവാരം തകർക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മഹാരാഷ്ട്രയിൽ ഹോമിയോ ഡോക്ടർമാർക്ക് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള അവസരം നൽകൽ, ചില സംസ്ഥാനങ്ങളിൽ ആയുഷ് ഡോക്ടർമാർക്ക് ആധുനിക സർജറി നടത്താനുള്ള അനുവാദം എന്നിവയെ വളരെ ആശങ്കയോയാണ് രോഗികൾ കാണേണ്ടതെന്ന് കണ്ണൂരിൽ നടന്ന ഉത്തരമേഖല മെഡിക്കൽ സ്പെഷാലിറ്റി സമ്മേളനം അഭിപ്രായപ്പെട്ടു.
ഓരോ വൈദ്യശാസ്ത്ര വിഭാഗവും അവരവരുടെ മേഖലകളിൽ ഗവേഷണ പഠനങ്ങളിലൂടെ, തനത് സ്വഭാവം നിലനിർത്തി വളരുകയും വികസിക്കുകയും ആണ് വേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻ സിന്റെ സഹായത്തോടെ ആധുനിക വൈദ്യശാസ്ത്രത്തിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഗുണഫല ങ്ങൾ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടാൻ സാധിക്കുന്ന രൂപത്തിൽ ഡോക്ടർമാർക്ക് പരിശീലനങ്ങൾ ഐഎംഎ നൽകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായ നേരിടാൻ ശാസ്ത്രീയ പരിശീലനം ആവശ്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഐഎംഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അക്കാദമി ഓഫ് മെ
ഡിക്കൽ സ്പെഷാലിറ്റീസ്, ഉത്തര മേഖലാ സമ്മേളനമാണ് കണ്ണൂർ ബിനാലെ ഇന്റർനാഷണലിൽ നടന്നത് ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാർ അധ്യക്ഷത വഹിച്ചു. ഡോ. ദീപ അഗസ്റ്റിൻ, ഡോ. വിനോദ് എസ് നായർ, ഡോ. ബാബു രവീന്ദ്രൻ, ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. മിനി ബാലകൃഷ്ണൻ, ഡോ. സി.കെ. രാജമോഹൻ, ഡോ. പി. ലത, ഡോ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ പിജി വിദ്യാർഥികൾക്കായുള്ള റിസർച്ച് പ്രസന്റേഷനും മത്സരങ്ങളും ഡോക്ടർമാർക്കാ യുള്ള ക്വിസ് മത്സരവും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Tags : NattuVishesham DistrictNews