കോതമംഗലത്ത് നടക്കുന്ന പൊളിഓണം 2026ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി മഡ് റേസിൽ നിന്ന്.
കോതമംഗലം: ഭൂതത്താൻകെട്ടിൽ ആവേശമുയർത്തി ജെൻസി റേസ് ഓഫ് റോഡ് മത്സരം. പൊളിഓണം 2026ന്റെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങൾ മാറ്റുരച്ചു.
വി12 കിംഗ് ഓഫ് ഡേർട്ട്, വി12 എസ്യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായായിരുന്നു മത്സരം. ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ കാറ്റഗറി, എക്സ്പർട്ട് ക്ലാസ്, ലേഡീസ് ഓപ്പൺ എന്നിവയായിരുന്നു കിംഗ് ഓഫ് ഡേർട്ട് വിഭാഗത്തിലെ മത്സരങ്ങൾ.
എസ്യുവി ട്രെയിൽസ് വിഭാഗത്തിൽ ജിംനി സ്റ്റോക്ക്, ജിംനി മോഡിഫൈഡ്, താർ സ്റ്റോക്ക്, താർ മോഡിഫൈഡ്, 2600 സിസി വരെയുള്ള വാഹനങ്ങൾ, 2600 സിസിക്ക് മുകളിലുള്ള വാഹനങ്ങൾ, പജീറോ ഓപ്പൺ, വി12 ഓപ്പൺ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. വനിതകൾക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു.
വി12 റേസ് സൊല്യൂഷൻസാണ് മത്സരത്തിന്റെ സംഘാടകർ. ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ന് രാവിലെ 11ന് ഭൂതത്താൻകെട്ടിലെ വാച്ച് ടവർ സഞ്ചാരികൾക്കായി തുറക്കും. ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും.
ഭൂതത്താൻകെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വാച്ച് ടവർ തുറന്നുകൊടുക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി വാച്ച്ടവർ അടച്ചിട്ടിരിക്കുകയായിരുന്നു.
Tags : NattuVishesham DistrictNews