പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോയുടെ നാലു സ്റ്റേഷനുകളില്‍ വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മെട്രോ യാത്രക്കാർക്ക് അഞ്ചുരൂപയും അല്ലാത്തവർക്ക് മൂന്നിരട്ടിയുമാണ് വർധിപ്പിച്ചത്. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന തൃപ്പൂണിത്തുറ, വടക്കേക്കോട്ട, എംജി റോഡ്, ആലുവ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഫീസാണ് കൂട്ടിയത്.
മെട്രോ യാത്രാരേഖയുള്ള യാത്രക്കാരന് കാർ പാർക്ക് ചെയ്യാൻ രണ്ടു മണിക്കൂറിന് ഇനി 20 രൂപ നൽകണം. നേരത്ത 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോ മണിക്കൂറിനും അഞ്ചു രൂപ വീതം ഇടാക്കും. മെട്രോ യാത്രക്കാരന് അല്ലാത്തയാള്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ടു മണിക്കൂറിന് 60 രൂപ നല്‍കണം. പഴയ നിരക്ക് 15 രൂപയായിരുന്നു.
മെട്രോ യാത്രക്കാരുടെ ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ടു മണിക്കൂറിന് 10 രൂപ നല്‍ണം.
നേരത്തേയിത് അഞ്ച് രൂപയായിരുന്നു. അധികമായി വരുന്ന രണ്ടു മണിക്കൂറിന് അഞ്ച് രൂപ വീതം ഇടാക്കും. മെട്രോ യാത്രക്കാർ അല്ലാത്തവര്‍ അവരുടെ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്താല്‍ രണ്ടു മണിക്കൂറിന് 30 രൂപ നല്‍കണം. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. 25 രൂപയാണ് കൂട്ടിയത്. അധികമായി വരുന്ന ഒരോ മണിക്കൂറിനും 10 രൂപ വീതം നല്‍കണം.
നേരത്തേ രണ്ടു മണിക്കൂറിന് അഞ്ചു രൂപയായിരുന്നു ഈടാക്കിയിരുന്നത്.
മെട്രോ യാത്രക്കാർ ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നതിന് ഒരാഴ്ചത്തേക്കുള്ള പാസിന് 150 രൂപ നൽകണം. നേരത്തെ ഇത് 125 രൂപയായിരുന്നു. ഒരു മാസത്തേക്ക് 500 രൂപയാണ്. മെട്രോ യാത്രികരല്ലെങ്കിൽ 1500 രൂപ നൽകണം.
കാർ പാർക്ക് ചെയ്യാനുള്ള ആഴ്ച പാസിന് 400 രൂപയാക്കി. നേരത്തെ 250 രൂപയായിരുന്നു. പ്രതിമാസ പാസിന് പുതിയ നിരക്ക് 1000ൽനിന്ന് 1500 രൂപയാക്കി.
മെട്രോ യാത്രക്കാരല്ലാത്തവർ കാർ പാർക്ക് ചെയ്യാൻ ഒരുമാസത്തേക്കുള്ള പാസിന് 4500 രൂപ നൽകണം.
Tags : NattuVishesham DistrictNews