x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ  എ​റ​ണാ​കു​ളം-​ഫോ​ർ​ട്ടുകൊ​ച്ചി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു 

വെബ് ഡെസ്ക്
Published: August 24, 2026 02:41 AM IST | Updated: August 24, 2026 02:41 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ നി​ന്ന് വൈ​പ്പി​ൻ, ഫോ​ർ​ട്ടുകൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്കം. എ​റ​ണാ​കു​ളം-​പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ബോ​ട്ട് സ​ർ​വീ​സു​ക​ളാ​ണ് ന​ഷ്ട​ക്ക​ണ​ക്കും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും നി​ര​ത്തി നി​ർ​ത്ത​ലാ​ക്കാ​നുള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

നേ​ര​ത്തെ ഒ​ട്ടേ​റെ ബോ​ട്ടു​ക​ളും സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി ബോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച് നാ​മ​മാ​ത്ര​മാ​യ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​വി​ടെ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ള്ളൂ. ദൈ​നം​ദി​ന ഷെ​ഡ്യൂ​ൾ 62ൽ ​നി​ന്ന് നി​ല​വി​ൽ 23 ആ​യി കു​റ​ഞ്ഞു. കൊ​ച്ചി വാ​ട്ട​ർ​മെ​ട്രോ സ​ർ​വീ​സി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

എ​റ​ണാ​കു​ളം ബോ​ട്ട്ജെ​ട്ടി​യി​ൽ നി​ന്ന് നി​ല​വി​ൽ സ​ർ​വീ​സു​ള്ള​ത് വൈ​പ്പി​ൻ, ഫോ​ർ​ട്ടുകൊ​ച്ചി, വ​രാ​പ്പു​ഴ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്. മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് നേ​ര​ത്തെ സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​ത് 2018​ൽ നി​ർ​ത്ത​ലാ​ക്കി. പ്ര​ള​യ​കാ​ല​ത്ത് ബോ​ട്ട്ജെ​ട്ടി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്ത് എ​ക്ക​ലും മ​ര​ക്കൊ​മ്പു​ക​ളും വ​ന്ന​ടി​ഞ്ഞ​താ​ണ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ‌ അ​ന്നു പ​റ​ഞ്ഞ​ത്. പി​ന്നീ​ട് കോ​ടി​ക​ൾ മു​ട​ക്കി ജെ​ട്ടി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല.

ഏ​ഴു ബോ​ട്ടു​ക​ളാ​ണ് എ​റ​ണാ​കു​ളം ജെ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്-​അ​ഞ്ചു ക​റ്റാ​മ​റൈ​ൻ ടൈ​പ്പ് ബോ​ട്ടു​ക​ളും ര​ണ്ട് സ്റ്റീ​ൽ ബോ​ട്ടു​ക​ളും ഒ​രു റെ​സ്ക്യൂ ബോ​ട്ടും. ക​റ്റാ​മ​റൈ​ൻ ബോ​ട്ടു​ക​ളി​ൽ ര​ണ്ടെ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ക​യ​റ്റി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ശേ​ഷി​ക്കു​ന്ന മൂ​ന്ന് ബോ​ട്ടു​ക​ളാ​ണ് വൈ​പ്പി​ൻ, ഫോ​ർ​ട്ടുകൊച്ചി, വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ര​ണ്ട് സ്റ്റീ​ൽ ബോ​ട്ടു​ക​ളി​ൽ ഒ​ന്ന് വ​രാ​പ്പു​ഴ​യി​ലേ​ക്കും ഒ​രെ​ണ്ണം വൈ​ക്ക​ത്തേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്നു.

ഫോ​ർ​ട്ടുകൊ​ച്ചി, വൈ​പ്പി​ൻ, ഐ​ല​ൻ​ഡ് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ട്രി​പ്പു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ച് വാ​ട്ട​ർ​ മെ​ട്രോ​യു​ടെ എ​റ​ണാ​കു​ളം ജെ‍​ട്ടി​യി​ലെ പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​കു​ന്ന​തോ​ടെ സ​ർ​വീ​സ് ആ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നീ​ക്ക​മെ​ന്ന് പ​ശ്ചി​മ​ കൊ​ച്ചി പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ​ത്മ​നാ​ഭ മ​ല്യ പ​റ​ഞ്ഞു.

ദി​വ​സ​വേ​ത​ന​ക്കാ​രാ​യ നൂ​റു ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണി​ത്.

സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഫോ​ർ​ട്ടുകൊച്ചി സ​ബ്ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഷ്ട​മാ​കു​ന്ന​ത് ചെ​ല​വ്കു​റ​ഞ്ഞ യാ​ത്രാ സൗ​ക​ര്യം

ഫോ​ർ​ട്ടുകൊ​ച്ചി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് എ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ യാ​ത്രാ മാ​ർ​ഗ​മാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സ്. ആ​റു രൂ​പ​യ്ക്ക് 20 മി​നി​റ്റി​ൽ ഫോ​ർ​ട്ടുകൊച്ചി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്താം.

മ​ട​ക്ക​യാ​ത്ര​യ്ക്കും നി​ര​ക്കും സ​മ​യ​വും മാ​റ്റ​മി​ല്ല. ബ​സി​ൽ റോ‍​ഡു​മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഫോ​ർ​ട്ടുകൊച്ചി​യി​ലെ​ത്താ​ൻ 23 രൂ​പ ന​ൽ​ക​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം എ​ടു​ക്കാ​റു​ണ്ട്.

അ​തേ​സ​മ​യം വാ​ട്ട​ർ മെ​ട്രോ​യി​ൽ എ​റ​ണാ​കു​ളം-​ഫോ​ർ​ട്ടുകൊ​ച്ചി യാ​ത്രാ ​നി​ര​ക്ക് 40 രൂ​പ​യാ​ണ്. അ​ര മ​ണി​ക്കൂ​റാ​ണ് യാ​ത്രാ സ​മ​യം.

 

Tags : NattuVishesham DistrictNews

Recent News

Corehub Up