അങ്കമാലി സിഎസ്എ സംഘടിപ്പിച്ച എ.പി. കുര്യൻ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: മുൻ നിയമസഭാ സ്പീക്കറും കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി (സിഎസ്എ) യുടെ പ്രസിഡന്റുമായിരുന്ന എ.പി. കുര്യന്റെ 25-ാമത് വാർഷിക അനുസ്മരണ സമ്മേളനം നടത്തി. എ.പി. കുര്യൻ സ്മാരക ഹാളിൽ സിഎസ്എ യുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സിഎസ്എ വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. ഷിബു അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് തെറ്റയിൽ ചാരിറ്റി ഫണ്ട് വിതരണ പ്രഖ്യാപനം നടത്തി. 25 കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം നല്കി.
നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, കനിവ് പാലിയേറ്റീവ് കെയര്‍ ജില്ലാ ചെയർമാൻ എസ്. സതീഷ്, മുൻ എംഎൽഎ മാരായ പി.ജെ. ജോയ്, സാജു പോൾ, കാലടി ഫാ൪മേഴ്സ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.എ. ചാക്കോച്ച൯, എ.പി. കുര്യൻ, സ്മാരക ട്രസ്റ്റ് ചെയർമാൻ കെ. പി. റെജിഷ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സിഎസ്എ ജനറൽ സെകട്ടറി ടോണി പറമ്പി, ട്രഷറർ കെ.എൻ. വിഷ്ണു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
Tags : NattuVishesham DistrictNews