Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kushwaha

ബി​ഹാ​റി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കു​ശ്വാ​ഹ എ​ൻ​ഡി​എ​യി​ലേ​ക്ക്‍ ?

പാ​​​​റ്റ്ന: ബി​​​​ഹാ​​​​റി​​​​ൽ രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ട‌ു​​​​പ്പി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ സു​​​​രേ​​​​ന്ദ്ര കു​​​​ശ്വാ​​​​ഹ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ജെ​​​​ഡി-​​യു​​വി​​​​ലേ​​​​ക്കെ​​​​ന്ന് സൂ​​​​ച​​​​ന. കു​​​​ശ്വാ​​​​ഹ ഇ​​​​ന്ന​​​​ലെ മു​​​​തി​​​​ർ​​​​ന്ന ജെ​​​​ഡി​​-​​യു നേ​​​​താ​​​​വും മ​​​​ന്ത്രി​​​​യു​​​​മാ​​​​യ അ​​​​ശോ​​​​ക് ചൗ​​​​ധ​​​​രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് കു​​​​ശ്വാ​​​​ഹ പാ​​​​ർ​​​​ട്ടി വി​​​​ട്ടേ​​​​ക്കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ശ​​​​ക്ത​​​​മാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ത​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സം​​​​സാ​​​​രി​​​​ക്കാ​​​​നാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബി​​​​ഹാ​​​​റി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ആ​​​​റ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

ആ​​​​റു പേ​​​​രും എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ ചേ​​​​രാ​​​​ൻ നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന രാ​​​​ജ്യ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് കു​​​​ശ്വാ​​​​ഹ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വി​​​​ട്ടു​​​​നി​​​​ന്ന​​​​ത് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ഒ​​​​രു ആ​​​​ർ​​​​ജെ​​​​ഡി എം​​​​എ​​​​ൽ​​​​എ​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ന്ന​​​​തോ​​​​ടെ ഏ​​​​ക പ്ര​​​​തി​​​​പ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up