Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KylianMbappe

എം​ബപ്പെ​യ്‌​ക്കെ​തി​രേ വീ​ണ്ടും കടുത്ത അ​ധി​ക്ഷേ​പ​വു​മാ​യി പ​രാ​ഗ്വേ​ൻ സെ​ന​റ്റ​ർ

അസുൻസിയോൺ (പരാഗ്വേ): ഫി​ഫ ലോ​ക​ക​പ്പി​ൽ ഫ്രാ​ൻ​സും പ​രാ​ഗ്വേ​യും ത​മ്മി​ൽ ന​ട​ന്ന കടുത്ത മ​ത്സ​ര​ത്തിനു പി​ന്നാ​ലെ​യു​ണ്ടാ​യ സംഭവങ്ങൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബ​പ്പെ​യ്‌​ക്കെ​തി​രേ അ​തി​രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ​രാ​ഗ്വേ​ൻ സെ​ന​റ്റ​റാ​യ സെ​ല​സ്റ്റെ അ​മ​രി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ പ​ര​സ്യ​മാ​യി എം​ബ​പ്പെ​യെ മോ​ശം വാ​ക്കു​ക​ളു​പ​യോ​ഗി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​ണ് ഇ​പ്പോ​ൾ പു​തി​യ വി​വാ​ദ​ങ്ങ​ളുയർത്തിയത്. തന്ത‍യില്ലാത്തവനെന്ന് അർഥം വരുന്ന മോശം വാക്കുകളാണ് അമരില്ല ഉപയോഗിച്ചത്.

മ​ത്സ​ര​ശേ​ഷം പ​രാ​ഗ്വേ​ൻ ഗോ​ൾ​കീ​പ്പ​ർ ഒ​ർ​ലാ​ൻ​ഡോ ഗി​ല്ലി​ന് കൈ​കൊ​ടു​ക്കാ​ൻ എം​ബ​പ്പെ വി​സ​മ്മ​തി​ച്ച​താ​ണ് സെ​ന​റ്റ​റെ ചൊ​ടി​പ്പി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ യു​വ​താ​രം പ്ര​ക​ടി​പ്പി​ച്ച വി​ന​യ​ത്തെ എം​ബ​പ്പെ മാ​നി​ച്ചി​ല്ലെ​ന്നും, കൈ​കൊ​ടു​ക്കാ​തെ മു​ഖ​ത്തു​നോ​ക്കി ആ​ക്രോ​ശി​ച്ചെ​ന്നും സെ​ല​സ്റ്റെ അ​മ​രി​ല്ല ആ​രോ​പി​ച്ചു. എം​ബപ്പെ​യു​ടെ പെ​രു​മാ​റ്റം ഫ്ര​ഞ്ച് സം​സ്കാ​ര​ത്തി​നു ചേ​ർ​ന്ന​ത​ല്ലെ​ന്നും സെനറ്റർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേരത്തെ, സെ​ന​റ്റ​ർ പ​ദ​വി​യിലിരിക്കാൻ യോ​ഗ്യ​മ​ല്ലാ​ത്ത സ്ത്രീ​യാ​ണ് അ​മ​രി​ല്ല എ​ന്ന് എം​ബ​പ്പെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നുപി​ന്നാ​ലെ​യാ​ണ് സെ​ന​റ്റി​ൽ വ​ച്ചു​ള്ള അ​മ​രി​ല്ല​യു​ടെ പു​തി​യ പ്ര​തി​ക​ര​ണം. മു​ൻ​പ് എം​ബ​പ്പെ മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും, ബ്ര​സീ​ൽ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ​യെ പ​രാ​ഗ്വേ​യി​ൽ ജ​യി​ലി​ല​ട​ച്ച കാ​ര്യം ഓ​ർ​ക്ക​ണ​മെ​ന്നും അ​വ​ർ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, ക​ളി​ക്ക​ള​ത്തി​നു പു​റ​ത്തെ വി​വാ​ദ​ങ്ങ​ളൊ​ന്നും എം​ബാ​പ്പെ​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഫ്രാ​ൻ​സ് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാം​പ്സ് വ്യ​ക്ത​മാ​ക്കി. താ​രം പൂ​ർ​ണ മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വ​രാ​നി​രി​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോച്ച് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Latest News

Corehub Up