ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവി ആൻഡി ബേർനാം തെരഞ്ഞെടുക്കപ്പെടും. അന്പത്തിയാറുകാരനായ അദ്ദേഹം അടുത്തയാഴ്ച ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും.
പ്രധാനമന്ത്രി കീയർ സ്റ്റാർമർ കഴിഞ്ഞമാസം രാജിപ്രഖ്യാപിച്ചതിനെത്തുടർന്നാണ് ലേബർ നേതൃസ്ഥാനത്തേക്കു തെരഞ്ഞെടുപ്പുണ്ടായത്. ബേർനാമിന് എതിരാളികൾ ഇല്ലായിരുന്നു.
സ്റ്റാർമർ ഇട്ട അടിസ്ഥാനത്തിൽ ബ്രിട്ടനെ പടുത്തുയർത്തുമെന്ന് ബേർനാം ഇന്നലെ പറഞ്ഞു. ജനങ്ങൾക്കു വീണ്ടും പ്രതീക്ഷ ലഭിക്കും. ജീവിതച്ചെലവ് കുറയ്ക്കും. ഐക്യം ഉറപ്പാക്കാൻ എല്ലാ വിഭാഗക്കാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.