Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LalBahadurShastri

കോളജ് ഭക്ഷണശാലയിലെ വില വർധന മുതൽ ദുരന്തങ്ങൾ വരെ; മന്ത്രിക്കസേരകൾ തെറിച്ച എത്രയെത്ര സംഭവങ്ങൾ..!

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിവാദത്തിലകപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യുവാക്കളുടെ വൻ പ്രതിഷേധമുയരുകയും സമരാവേശം രാജ്യമാകെ കത്തിപ്പടരുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇതുപോലുള്ള നിരവധി ഘട്ടങ്ങളിൽ മന്ത്രിമാരുടെ രാജി ജനങ്ങൾ കണ്ടിട്ടുണ്ട്. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധന മുതൽ വലിയ ദുരന്തങ്ങൾ വരെ കാരണമായിത്തീർന്ന രാജികൾ. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍, വ​ന്‍ തീ​വ​ണ്ടി അ​പ​ക​ട​ങ്ങ​ള്‍, സു​ര​ക്ഷാ വീ​ഴ്ച​ക​ള്‍ എ​ന്നി​വ സം​ഭ​വി​ക്കു​മ്പോ​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് അ​പൂ​ര്‍വ​മാ​യ കാ​ഴ്ച​യാ​ണ്. എ​ങ്കി​ലും, വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​തിന്‍റെ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദി​ത്വം ‌പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത് ഉ​ന്ന​തപ​ദ​വി​ക​ള്‍ രാ​ജിവ​ച്ച് മാ​തൃ​ക കാ​ട്ടി​യവരും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുകുത്തി കടപുഴകി വീണ അഴിമതിവീരന്മാരുമുണ്ട്.

 

1. ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി (1956)
വ​കു​പ്പ്: കേ​ന്ദ്ര റെ​യി​ല്‍മ​ന്ത്രി
കാര​ണം: അ​രി​യ​ല്ലൂ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ടം
ഇ​ന്ത്യ​ന്‍ രാ​ഷ്‌ട്രീയ​ത്തി​ലെ ധാ​ര്‍മി​ക രാ​ജി​യു​ടെ ഏ​റ്റ​വും പ്രധാനപ്പെട്ട ഉ​ദാ​ഹ​ര​ണ​മാ​ണ് ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടേ​ത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കരുത്തനായ ശാസ്ത്രി, ത​മി​ഴ്നാ​ട്ടി​ലെ അ​രി​യ​ല്ലൂ​രി​ല്‍ സംഭവിച്ച ദാ​രു​ണ​മാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി വച്ചത്. 150-ലേറെ ആ​ളു​കളാണ് ദുരന്തത്തിനിരയായത്. അ​പ​ക​ട​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന ശാ​സ്ത്രി ത​ന്‍റെ രാ​ജി ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ജ​വാ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നു കൈ​മാ​റുകയായിരുന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ല്‍ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്ന വലിയ മാ​തൃ​ക​യാ​ണ് പിൽക്കാലത്ത് പ്രധാനമന്ത്രിപദത്തിലെത്തിയ ശാസ്ത്രി ഇ​തി​ലൂ​ടെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​ത്.

2. വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ (1962)
വ​കു​പ്പ്: കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി
കാ​ര​ണം: ഇ​ന്ത്യ-​ചൈ​ന യു​ദ്ധം
മലയാളികൂടിയായ വി.കെ. കൃഷ്ണമേനോൻ സ്വതന്ത്രഭാരതത്തിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു. 1962-ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യും സൈ​നി​കവീ​ഴ്ച​ക​ളെ​യും തു​ട​ര്‍​ന്ന്, അ​ന്നു പ്ര​തി​രോ​ധമ​ന്ത്രി​യാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​മേ​നോ​ന് രാ​ജി​വയ്ക്കേണ്ടിവന്നു. പാ​ര്‍​ല​മെന്‍റില്‍നി​ന്നും സ്വ​ന്തം പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ, പ്ര​തി​രോ​ധ രം​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.കെ. കൃഷ്ണമേനോൻ മന്ത്രിപദം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

3. സി. ​സു​ബ്ര​ഹ്‌​മ​ണ്യം (1965)
വ​കു​പ്പ്: കേ​ന്ദ്ര ഭ​ക്ഷ്യ-​കാ​ര്‍​ഷി​ക മ​ന്ത്രി
കാ​ര​ണം: ഹി​ന്ദി ഭാ​ഷാ പ്ര​ക്ഷോ​ഭം
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പേരിലും മന്ത്രിക്കു രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
1965-ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹി​ന്ദി ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ട്ടി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സി. ​സു​ബ്ര​ഹ്‌​മ​ണ്യം, കേന്ദ്രത്തിന്‍റെ ​തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാജി സമർപ്പിക്കുകയായിരുന്നു.

4. മാ​ധ​വ​റാ​വു സി​ന്ധ്യ (1993)
വ​കു​പ്പ്: കേ​ന്ദ്ര വ്യോ​മ​യാ​നമ​ന്ത്രി
കാ​ര​ണം: വി​മാ​ന അ​പ​ക​ടം
1993 ജ​നു​വ​രി​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ റ​ഷ്യ​ന്‍ നി​ര്‍മി‌‌​ത ടുപോളേവ് ​(ടിയു- 154) വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഹൈദരാബാദിൽനിന്ന് 163 പേരുമായി ഡൽഹിയിലേക്കു വരികയായിരുന്നു വിമാനം. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിന്‍റെ ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ വീ​ഴ്ച​ക​ളു​ടെ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്ത് മാ​ധ​വ​റാ​വു സി​ന്ധ്യ ത​ല്‍​ക്ഷ​ണം രാ​ജിവയ്ക്കുകയായിരുന്നു.

5. നി​തീ​ഷ് കു​മാ​ര്‍ (1999)
വ​കു​പ്പ്: കേ​ന്ദ്ര റെ​യി​ല്‍​മ​ന്ത്രി
കാ​ര​ണം: ഗൈ​സാ​ല്‍ ട്രെ​യി​ന്‍ ദു​ര​ന്തം
രാജ്യം കണ്ട ഏറ്റവും വലിയ ട്രയിൻ ദുരന്തങ്ങളിലൊന്നാണ് 1999 ഓ​ഗ​സ്റ്റി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗൈ​സാ​ലി​ല്‍ സംഭവിച്ചത്. ര​ണ്ടു ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യിടി​ച്ചുണ്ടായ അപകടത്തിൽ 280-ലേറെ ആ​ളു​ക​ൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ദാ​രു​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ന്ന​ത്തെ റെ​യി​ല്‍മ​ന്ത്രി​യാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ര്‍ രാ​ജിവ​ച്ചു. അ​പ​ക​ട​ത്തിന്‍റെ പൂ​ര്‍ണ ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്തുകൊണ്ടായിരുന്നു നിതീഷിന്‍റെ രാജി.

6. എ​ല്‍.​കെ. അ​ദ്വാ​നി (1996)
എം​പി
കാ​ര​ണം: ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണം
രാജ്യത്തെ ഇളക്കിമറിച്ച ഹവാല ഇടപാടിൽ ആരോപണം നേരിട്ടതിനെത്തുടർന്നാണ് അദ്വാനി ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്. 1990-ക​ളു​ടെ മ​ധ്യ​ത്തിലായിരുന്നു നിരവധി പ്രമുഖർ ആരോപണ വിധേയരായ ഹവാല കേസ് ഉയർന്നുവരുന്നത്. കേ​സി​ല്‍നി​ന്നും കോ​ട​തി പൂ​ര്‍​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ ശു​ദ്ധി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ദേശീയ നേതാവാണ്.

7. ശി​വ​രാ​ജ് പാ​ട്ടീ​ല്‍ (2008)
വ​കു​പ്പ്: കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി
കാ​ര​ണം: 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണം
ശിവരാജ് പാട്ടീലിന്‍റെ രാജി ഇന്ത്യയാകെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. 2008 ന​വം​ബ​ര്‍ 26-ന് ​മും​ബൈ​യി​ലു​ണ്ടാ​യ പാക് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ സു​ര​ക്ഷാവീ​ഴ്ച​ക​ളു​ടെ പേ​രി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം നേ​രി​ട്ട അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി ശി​വ​രാ​ജ് പാ​ട്ടീ​ല്‍ രാ​ജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്ക് പു​റ​മെ മ​ഹാ​രാ​ഷ്ട്ര​ ആ​ഭ്യ​ന്ത​രമ​ന്ത്രി​യാ​യി​രു​ന്ന ആ​ര്‍.​ആ​ര്‍. പാ​ട്ടീ​ലും രാ​ജി​വ​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ്ര​സ്താ​വ​ന​കളും വലിയ വിവാദമായിരുന്നു.

8. ചിമൻഭായ് പട്ടേൽ (1974)
വ​കു​പ്പ്: ഗുജറാത്ത് മുഖ്യമ​ന്ത്രി
കാ​ര​ണം: ഹോസ്റ്റൽ ഭക്ഷണ വിലവർധന
1974-ൽ ഗുജറാത്തിൽ നടന്ന അതിശക്തമായ പ്രക്ഷോഭമാണ് നവനിർമാൺ പ്രസ്ഥാനം. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധവിനെതിരേ വിദ്യാർഥികൾ ആരംഭിച്ച സമരം ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്. അഹമ്മദാബാദിലെ എൽഡി കോളജ് ഓഫ് എൻജിനീയറിംഗ് ഹോസ്റ്റലിൽനിന്ന് ആരംഭിച്ച സമരം ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലാകെ ആളിപ്പടർന്നു. അക്കാലത്ത് ഗുജറാത്തിലെ വിലക്കയറ്റം, അഴിമതി, ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം എന്നിവയ്‌ക്കെതിരെയുള്ള വലിയ ജനകീയ പ്രസ്ഥാനമായി വിദ്യാർഥികളുടെ സമരം മാറുകയായിരുന്നു. ഫാക്ടറി തൊഴിലാളികളും പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം അണിനിരന്നതോടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഹർത്താലുകളും അരങ്ങേറി. പ്രതിഷേധം ശക്തമായതോടെ ചിമൻഭായ് പട്ടേലിന് തന്‍റെ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കേവലമൊരു ഹോസ്റ്റൽ മെസിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരം, സംസ്ഥാനസർക്കാരിനെത്തന്നെ താഴെയിറക്കിയ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ അപൂർവ സംഭവമായി മാറി!

Latest News

Corehub Up