x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോസ്റ്റൽ കാന്‍റീൻ വി​ല വ​ർ​ധ​ന മു​ത​ൽ ചോദ്യപേപ്പർ ചോർച്ച വരെ; മ​ന്ത്രി​ക്ക​സേ​ര​ക​ളിൽനിന്നു വീണ പ്രമുഖർ

നാഷണൽ ഡെസ്ക്
Published: July 25, 2026 03:10 PM IST | Updated: July 25, 2026 03:44 PM IST

ധ​ർ​മേ​ന്ദ്ര പ്ര​ധാൻ.

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ യുവരോക്ഷത്തിന്‍റെ മുന്നിൽ മുട്ടുകുത്തി മോദിയും സംഘവും. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാൻ ഗത്യന്തരമില്ലാതെ രാജിവച്ചിരിക്കുന്നു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) യുടെ പിന്നിൽ അണിനിരന്ന യുവാക്കളുടെ സമരാവേശം രാജ്യവ്യാപകമായി കത്തിപ്പടരുന്നതിനൊടുവിലാണ് രാജി. മാസങ്ങൾ മാത്രം പ്രായമുള്ള പാറ്റകളുടെ വലിയ വിജയമാണ് മന്ത്രിയുടെ രാജി. സിജെപിയുടെ ആദ്യ സമരം തന്നെ ചരിത്രവിജയമായി മാറിയിരിക്കുകയാണ്.

ഇ​തു​പോ​ലു​ള്ള നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രു​ടെ രാ​ജി ജ​ന​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണ വി​ല വ​ർ​ധ​ന മു​ത​ൽ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ വ​രെ കാ​ര​ണ​മാ​യി​ത്തീ​ർ​ന്ന രാ​ജി​ക​ൾ. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍, വ​ന്‍ തീ​വ​ണ്ടി അ​പ​ക​ട​ങ്ങ​ള്‍, സു​ര​ക്ഷാ വീ​ഴ്ച​ക​ള്‍ എ​ന്നി​വ സം​ഭ​വി​ക്കു​മ്പോ​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് അ​പൂ​ര്‍​വ​മാ​യ കാ​ഴ്ച​യാ​ണ്. എ​ങ്കി​ലും, വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ‌പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്ത് ഉ​ന്ന​ത​പ​ദ​വി​ക​ള്‍ രാ​ജി​വ​ച്ച് മാ​തൃ​ക കാ​ട്ടി​യ​വ​രും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തി ക​ട​പു​ഴ​കി വീ​ണ അ​ഴി​മ​തി​വീ​ര​ന്മാ​രു​മു​ണ്ട്.

1. ചി​മ​ൻ​ഭാ​യ് പ​ട്ടേ​ൽ (1974)
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി
കാ​ര​ണം: ഹോ​സ്റ്റ​ൽ ഭ​ക്ഷ​ണ വി​ല​വ​ർ​ധ​ന
1974-ൽ ​ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ന​വ​നി​ർ​മാ​ൺ പ്ര​സ്ഥാ​നം. കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ​ണ വി​ല വ​ർ​ധ​വി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ച സ​മ​രം ഒ​ടു​വി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യി​ലാ​ണ് ക​ലാ​ശി​ച്ച​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ൽ​ഡി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ഹോ​സ്റ്റ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ​മ​രം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗു​ജ​റാ​ത്തി​ലാ​കെ ആ​ളി​പ്പ​ട​ർ​ന്നു. അ​ക്കാ​ല​ത്ത് ഗു​ജ​റാ​ത്തി​ലെ വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം എ​ന്നി​വ​യ്‌​ക്കെ​തി​രെ​യു​ള്ള വ​ലി​യ ജ​ന​കീ​യ പ്ര​സ്ഥാ​ന​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രം മാ​റു​ക​യാ​യി​രു​ന്നു. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​ണി​നി​ര​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും ഹ​ർ​ത്താ​ലു​ക​ളും അ​ര​ങ്ങേ​റി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ചി​മ​ൻ​ഭാ​യ് പ​ട്ടേ​ലി​ന് ത​ന്‍റെ സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. കേ​വ​ല​മൊ​രു ഹോ​സ്റ്റ​ൽ മെ​സി​ൽ​നി​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സ​മ​രം, സം​സ്ഥാ​ന​സ​ർ​ക്കാ​രി​നെ​ത്ത​ന്നെ താ​ഴെ​യി​റ​ക്കി​യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ സം​ഭ​വ​മാ​യി മാ​റി!

2. ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി (1956)
കേ​ന്ദ്ര റെ​യി​ല്‍​മ​ന്ത്രി
കാ​ര​ണം: അ​രി​യ​ല്ലൂ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ടം
ഇ​ന്ത്യ​ന്‍ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ധാ​ര്‍​മി​ക രാ​ജി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​ദാ​ഹ​ര​ണ​മാ​ണ് ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടേ​ത്. ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ക​രു​ത്ത​നാ​യ ശാ​സ്ത്രി, ത​മി​ഴ്നാ​ട്ടി​ലെ അ​രി​യ​ല്ലൂ​രി​ല്‍ സം​ഭ​വി​ച്ച ദാ​രു​ണ​മാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണു രാ​ജി വ​ച്ച​ത്. 150-ലേ​റെ ആ​ളു​ക​ളാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. അ​പ​ക​ട​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന ശാ​സ്ത്രി ത​ന്‍റെ രാ​ജി ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ജ​വാ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ല്‍ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്ന വ​ലി​യ മാ​തൃ​ക​യാ​ണ് പി​ൽ​ക്കാ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ ശാ​സ്ത്രി ഇ​തി​ലൂ​ടെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​ത്.

3. വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ (1962)
കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി
കാ​ര​ണം: ഇ​ന്ത്യ-​ചൈ​ന യു​ദ്ധം
മ​ല​യാ​ളി​കൂ​ടി​യാ​യ വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ സ്വ​ത​ന്ത്ര​ഭാ​ര​ത​ത്തി​ലെ ത​ല​യെ​ടു​പ്പു​ള്ള നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. 1962-ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യും സൈ​നി​ക​വീ​ഴ്ച​ക​ളെ​യും തു​ട​ര്‍​ന്ന്, അ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​മേ​നോ​ന് രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നു. പാ​ര്‍​ല​മെ​ന്‍റി​ല്‍​നി​ന്നും സ്വ​ന്തം പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ, പ്ര​തി​രോ​ധ രം​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ മ​ന്ത്രി​പ​ദം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

4. സി. ​സു​ബ്ര​ഹ്‌​മ​ണ്യം (1965)
കേ​ന്ദ്ര ഭ​ക്ഷ്യ-​കാ​ര്‍​ഷി​ക മ​ന്ത്രി
കാ​ര​ണം: ഹി​ന്ദി ഭാ​ഷാ പ്ര​ക്ഷോ​ഭം
രാ​ഷ്ട്ര​ഭാ​ഷ​യാ​യ ഹി​ന്ദി​യു​ടെ പേ​രി​ലും മ​ന്ത്രി​ക്കു രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.
1965-ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹി​ന്ദി ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ട്ടി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സി. ​സു​ബ്ര​ഹ്‌​മ​ണ്യം, കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

5. മാ​ധ​വ​റാ​വു സി​ന്ധ്യ (1993)
കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി
കാ​ര​ണം: വി​മാ​ന അ​പ​ക​ടം
1993 ജ​നു​വ​രി​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ റ​ഷ്യ​ന്‍ നി​ര്‍​മി‌‌​ത ടു​പോ​ളേ​വ് (ടി​യു- 154) വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് 163 പേ​രു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു വി​മാ​നം. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ വീ​ഴ്ച​ക​ളു​ടെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മാ​ധ​വ​റാ​വു സി​ന്ധ്യ ത​ല്‍​ക്ഷ​ണം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

6. നി​തീ​ഷ് കു​മാ​ര്‍ (1999)
കേ​ന്ദ്ര റെ​യി​ല്‍​മ​ന്ത്രി
കാ​ര​ണം: ഗൈ​സാ​ല്‍ ട്രെ​യി​ന്‍ ദു​ര​ന്തം
രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ട്ര​യി​ൻ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ് 1999 ഓ​ഗ​സ്റ്റി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗൈ​സാ​ലി​ല്‍ സം​ഭ​വി​ച്ച​ത്. ര​ണ്ടു ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 280-ലേ​റെ ആ​ളു​ക​ൾ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ദാ​രു​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ന്ന​ത്തെ റെ​യി​ല്‍​മ​ന്ത്രി​യാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ര്‍ രാ​ജി​വ​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു നി​തീ​ഷി​ന്‍റെ രാ​ജി.

7. എ​ല്‍.​കെ. അ​ദ്വാ​നി (1996)
എം​പി
കാ​ര​ണം: ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണം
രാ​ജ്യ​ത്തെ ഇ​ള​ക്കി​മ​റി​ച്ച ഹ​വാ​ല ഇ​ട​പാ​ടി​ൽ ആ​രോ​പ​ണം നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്വാ​നി ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്. 1990-ക​ളു​ടെ മ​ധ്യ​ത്തി​ലാ​യി​രു​ന്നു നി​ര​വ​ധി പ്ര​മു​ഖ​ർ ആ​രോ​പ​ണ വി​ധേ​യ​രാ​യ ഹ​വാ​ല കേ​സ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. കേ​സി​ല്‍​നി​ന്നും കോ​ട​തി പൂ​ര്‍​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ ശു​ദ്ധി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ദേ​ശീ​യ നേ​താ​വാ​ണ്.

8. ശി​വ​രാ​ജ് പാ​ട്ടീ​ല്‍ (2008)
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി
കാ​ര​ണം: 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണം
ശി​വ​രാ​ജ് പാ​ട്ടീ​ലി​ന്‍റെ രാ​ജി ഇ​ന്ത്യ​യാ​കെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​മാ​യി​രു​ന്നു. 2008 ന​വം​ബ​ര്‍ 26-ന് ​മും​ബൈ​യി​ലു​ണ്ടാ​യ പാ​ക് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളു​ടെ പേ​രി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം നേ​രി​ട്ട അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശി​വ​രാ​ജ് പാ​ട്ടീ​ല്‍ രാ​ജി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ക​യാ​യി​രു​ന്നു.
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് പു​റ​മെ മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്‍.​ആ​ര്‍. പാ​ട്ടീ​ലും രാ​ജി​വ​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ്ര​സ്താ​വ​ന​ക​ളും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

 

Tags : IndianPolitics Resignation LalBahadurShastri DharmendraPradhan VKKrishnaMenon MumbaiTerrorAttack Navnirman Andolan

Recent News

Corehub Up